ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; യുവാവിന് 68 വർഷം കഠിനതടവ്
കൊല്ലം: അഞ്ചൽ ഏരൂരിൽ ഏഴുവയസ്സുകാരിെയ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക് ക് മൂന്നു ജീവപര്യന്തവും 26 വർഷം കഠിനതടവും ശിക്ഷ വിധിച്ചു. അഞ്ചൽ ഏരൂർ തിങ്കൾകരിക്കം വ ടക്കേക്കര ചെറുകര രാജേഷ് ഭവനിൽ രാജേഷിനെ (25) ആണ് കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി ഇ. ബൈജു (പോക്സോ കോടതി) ശിക്ഷിച്ചത്. ശിക്ഷ പ്രത്യേകം അനുഭവിക്കണം. 3.2 ലക്ഷം പിഴയും അടക്കണം.
പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രായം പരിഗണിച്ചു വധശിക്ഷയിൽനിന്ന് ഒഴിവാക്കുന്നുവെന്നു കോടതി വ്യക്തമാക്കി. ഇയാൾ ഒന്നര വർഷം ജയിലിലായിരുന്നു. വിധി അനുസരിച്ച് 96 വയസ്സ് വരെ ജയിലിൽ കഴിയേണ്ടി വരും.
2017 ഒക്ടോബർ 27നു കുളത്തൂപ്പുഴ പൂവക്കാട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. മുത്തശ്ശിയോടൊപ്പം ട്യൂഷൻ സെൻററിലേക്കു പുറപ്പെട്ട കുട്ടിയെ അവിടെ എത്തിക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവാണ് രാജേഷ്. മാതൃസഹോദരി കുഞ്ഞുമായി ട്യൂഷൻ സെൻററിൽ എത്തിയപ്പോഴാണു പെൺകുട്ടി എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന്, രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആർ.പി.എൽ എസ്റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്നു നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഏരൂർ ജങ്ഷനിലെ കടയിലെ സി.സി ടി.വിയിൽ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത് നിർണായക തെളിവായി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൂട്ടിയിണക്കുന്നതിൽ അന്വേഷണ സംഘം വിജയിച്ചതായി കോടതി പരാമർശിച്ചു.
പുനലൂർ ഡിവൈ.എസ്.പിയായിരുന്ന ബി. കൃഷ്ണകുമാർ, അഞ്ചൽ സി.ഐ ആയിരുന്ന അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് േവണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.