പടന്നക്കാട് റെയിൽ പാളത്തിന് മുകളിൽ കല്ലുകൾ വെച്ചത് ഏഴ് വയസ്സുള്ള കുട്ടികൾ

കാഞ്ഞങ്ങാട്: പടന്നക്കാട് റെയിൽ പാളത്തിന് മുകളിൽ കല്ലുകൾ കയറ്റിവെച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കുട്ടികളാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ചൊവ്വാഴ്ച വൈകീട്ടാണ് പടന്നക്കാട് റെയിൽവെ മേൽപാലത്തിന് സമീപം 200 മീറ്റർ അകലെ നീലേശ്വരം ഭാഗത്ത് പാളത്തിൽ ചെറിയ കരിങ്കൽ കഷണങ്ങൾവെച്ച നിലയിൽ കണ്ടെത്തിയത്.

ഇത് ശ്രദ്ധയിൽപെട്ടയാൾ വിവരമറിയിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. ഏഴ് വയസ്സുള്ള കുട്ടികളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ട്രെയിൻ കടന്നുപോകുമ്പോൾ കല്ലുകൾ തട്ടുന്നതിന്റെ ശബ്ദത്തിൽ കൗതുകം തോന്നിയാണ് കുട്ടികൾ കല്ലുകൾ വെച്ചതെന്നാണ് സൂചന.

നേരത്തേയും ജില്ലയിൽ സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ബോധവത്കരണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Seven-year-old children placed the stones on top of the rail in padannakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.