Representational Image

വാൽപ്പാറയിൽ ഏഴു വയസുകാരനെ പുലി ആക്രമിച്ചു; നില ഗുരുതരം

തൃശൂർ: വാൽപ്പാറയിൽ ഏഴു വയസുകാരനെ പുലി ആക്രമിച്ചു. അസം സ്വദേശികളായ തൊഴിലാളികളുടെ മകനായ പ്രദീപ് കുമാറിനെയാണ് പുലി ആക്രമിച്ചത്. തലക്ക് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണ്.

കുട്ടിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവേറ്റ ഭാഗം തുന്നിച്ചേർത്തിട്ടുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ കുട്ടിയെ പൊള്ളാച്ചിയിലെയോ കോയമ്പത്തൂരിലെയോ ആശുപത്രിയിലേക്ക് മാറ്റും.

വൈകിട്ട് ആറു മണിയോടെ സിറുഗുഡ്ര എസ്റ്റേറ്റിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. നിലവിളികേട്ട രക്ഷിതാക്കൾ വീടിന് പുറത്തെത്തിയതോടെ കുട്ടിയെ വിട്ട് പുലി തേയില തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിക്കായി തിരച്ചിൽ ആരംഭിച്ചു. രണ്ടുമാസം മുമ്പ് രണ്ട് കുട്ടികളെ ആക്രമിച്ചതിനെ തുടർന്ന് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നതിനിടെയാണ് വീണ്ടും ആക്രമണം.

Tags:    
News Summary - Seven-year-old boy attacked by leopard in Valparai; The condition is critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.