കോവിഡ്-19: കേരളത്തിൽ തടവുകാർക്കായി ഐസൊലേഷൻ സെല്ലുകൾ

തിരുവനന്തപുരം: കേരളത്തിൽ ആറു പേർക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജയിലുകളിലും ഐസൊലേഷൻ സെല്ലു കൾ തയാറാക്കാൻ നിർദേശം. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങാണ് ഐസൊലേഷൻ സെല്ലുകൾ ഒരുക്കാൻ നിർദേശം പുറപ്പെടുവിച്ചത്.

പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രത്യേകം സജ്ജീകരിച്ച സെല്ലുകളിലേക്ക് മാറ്റും. പുതിയ തടവുകാർ ജയിലുകളിലെത്തിയാൽ ആറു ദിവസം പ്രത്യേക മുറികളിലാവും പാർപ്പിക്കുക. ഇതിനായി അഡ്മിവിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രത്യേക മുറികൾ തയാറാക്കും.

പരോളിന് ശേഷം മടങ്ങിയെത്തുന്ന തടവുകാരെയും സമാന രീതിയിൽ പ്രത്യേക മുറിയിൽ പാർപ്പിക്കും.

Latest Video

Full View
Tags:    
News Summary - Set Up Isolation Cells in Kerala Jails -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.