കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നു വെന്ന ആരോപണത്തിൽ പ്രിസൈഡിങ് ഓഫിസറുടേത് ഗുരുതര പിഴവെന്ന് കലക്ടറുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ജില്ല കലക്ടര്‍ മീര്‍ മുഹമ്മദലി പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് സമർപ്പിച്ചത്. പ്രശ്നം ശ്രദ്ധയിൽപെട്ടെങ്കിൽ അത് പ്രിൈസഡിങ് ഓഫിസറുടെ ഡയറിയിൽ രേഖപ്പെടുത്തണമായിരുന്നു. എന്നാൽ, അതുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റര്‍ സ്ഥിരീകരിച്ചതായി റിേപ്പാർട്ടിൽ വ്യക്തമാക്കുന്നു. കണ്ണൂർ പിലാത്തറയിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങൾ ശനിയാഴ്ചയാണ് പുറത്തുവന്നത്. തുടർന്ന് ചീഫ് ഇലക്ടറൽ ഓഫിസർ റിപ്പോർട്ട് തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.