Posted On
date_range Updated On
date_range മുതിര്‍ന്ന നേതാക്കള്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തത് അന്വേഷിക്കും -വി.ഡി.സതീശൻ
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും ഉൾപ്പടെയുള്ള നേതാക്കൾ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിമര്‍ശനം എല്ലായിടത്തും ഉണ്ടാകുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം നൽകും. ഇടത് മുന്നണിയിൽ സി.പി.എമ്മിന്റെ തീവ്ര വലതുപക്ഷ നിലപാടിൽ അസ്വസ്ഥതയുള്ളവരുണ്ട്. അവരെയെത്തിച്ച് മുന്നണിയെ വിപൂലീകരിക്കും. ഏതൊക്കെ പാർട്ടികൾ മുന്നണിയിലേക്ക് വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.