തിരുവനന്തപുരം: കെ.എസ്ഇ.ബി സിവിൽ വിഭാഗത്തിന്റെ തലത്ത് പരിചയസമ്പന്നരായ സീനിയർ എൻജിനീയർമാരുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന ജനറേഷൻ-സിവിൽ ഡയറക്ടറുടെ റിപ്പോർട്ടിനെത്തുടർന്ന് പുനഃക്രമീകരണം നടത്തി ഡയറക്ടർ ബോർഡ് തീരുമാനം. രണ്ട് വർഷത്തിനിടെ വലിയൊരു ശതമാനം എൻജിനീയർമാർ വിരമിച്ച സാഹചര്യത്തിലാണിത്.
വിവിധ ചുമതലകൾ മാറ്റിനൽകിയും അധിക ചുമതലകൾ നിശ്ചയിച്ചുമാണ് ക്രമീകരണം. 2025 മേയ് 31ന് ശേഷം സിവിൽ വിഭാഗത്തിൽ ഒരു ചീഫ് എൻജിനീയറും മൂന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുമാണുള്ളത്. നാല് ചീഫ് എൻജിനീയർമാരുടെയും പത്ത് ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുടെയും തസ്തികയുള്ളപ്പോഴാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.