സെൽവി​െൻറ ഹൃദയം ഹരിനാരായണ​െൻറ ജീവനായി; വെൻറിലേറ്ററിൽ നിന്ന് മാറ്റിയതായി ഡോക്ടർമാര്‍

കൊച്ചി: സെൽവി​െൻറ ഹൃദയം ഹരിനാരായണ​െൻറ ജീവനായി തുടിച്ച് തുടങ്ങി. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഹരിനാരായണനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന ഹരിനാരായണന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. ഇന്നലെ 11.15 നാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നും സെൽവിൻ എന്ന യുവാവിന്‍റെ ഹൃദയം കൊച്ചിയിൽ എയർ ആംബുലൻസിൽ എത്തിച്ചത്. ശസ്ത്രക്രിയ പൂർത്തിയാക്കി 24 മണിക്കൂറിന് മുൻപെയാണ് ഹൃദയം ഹരിനാരായണന്‍റെ ജീവനായത്.

മസ്തിഷ്‌ക മരണമടഞ്ഞ സെല്‍വിന്‍ ശേഖറി​െൻറ ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നീ അവയവങ്ങൾ ദാനം ചെയ്തതോടെ ആറ് പേർക്കാർ പുതുജീവൻ ലഭിക്കുന്നത്. തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെൽവിൻ. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരി​െൻറ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് വെളിച്ചമാകും. ഇന്നലെയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.

തമിഴ്‌നാട്ടിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടുത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടി. തുടർന്ന് നടന്ന പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ വെള്ളിയാഴ്ച മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തി​െൻറ മഹത്വമറിയുന്ന ഭാര്യയാണിതിന് സന്നദ്ധതയറിയിച്ചത്.

Tags:    
News Summary - Selvin's heart became Harinarayan's life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.