വാടക വീടെടുത്ത് കഞ്ചാവ് വിൽപന: സംഘത്തിലെ ഒരാൾ പിടിയിൽ

പത്തനംതിട്ട: തുമ്പമണ്ണിൽ വാടകവീടെടുത്ത് കഞ്ചാവ് വിൽപന നടത്തിവന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്നയാൾ കടന്നുകളഞ്ഞു.

കണ്ണൂർ വെളിയന്നൂർ സ്വദേശി ഷംനത്താണ് (21) പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നൂറനാട് സ്വദേശി മഹേഷാണ് കടന്നുകളഞ്ഞത്. ചെന്നീർക്കര ഐ.ടി.ഐക്ക് സമീപത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് ഉപയോഗവും വിൽപനയും വ്യാപകമാണെന്നുള്ള വിവരത്തി‍െൻറ അടിസ്ഥാനത്തിലാണ് എക്സൈസ് നാർകോട്ടിക് സെൽ സി.ഐ എസ്. ഷിജുവി‍െൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ ചെറിയ അളവിൽ കഞ്ചാവ് കൈവശംവെച്ച മൂന്ന് യുവാക്കളെ എക്സെസ് സംഘം പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടംഗ സംഘത്തി‍െൻറ വിവരങ്ങൾ ലഭിച്ചത്.

തുടർന്ന് തുമ്പമൺ വായനശാലക്ക് സമീപം വീട്ടിൽ നടത്തിയ പരിശോധനയിൽ ഷംനത്തിനെ രണ്ടരക്കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തു. നൂറനാട് സ്വദേശി മഹേഷാണ് വാടകവിട് തരപ്പെടുത്തിയിരുന്നത്. പ്രിവന്‍റിവ് ഓഫിസർമാരായ ഹരികുമാർ, ഹരീഷ്, ഉദ്യോഗസ്ഥരായ ബിനു വർഗീസ്, രാധാകൃഷ്ണപിള്ള രാജേഷ്, ആകാശ്, ഗീതാലക്ഷ്മി, കവിത തുടങ്ങിയവരടങ്ങുന്ന സംഘമാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.

Tags:    
News Summary - Selling ganja by occupying a rented house: One of the gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.