Posted On
date_range Updated On
date_range മയക്കുമരുന്ന് സംഘത്തിനൊപ്പം സെൽഫി; കോഴിക്കോട്ട് പൊലീസുകാരന് സസ്‌പെന്‍ഷൻ
കോഴിക്കോട്: മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകളെ തുടര്‍ന്ന് കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കോടഞ്ചേരി സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഒഫീസർ റിജിലേഷിനെയാണ്അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
താമരശ്ശേരിയിലെ മയക്കുമരുന്ന് കേസ് പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് പിടിയിലായ അതുലിനൊപ്പവും മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തിന്‍റെ ഉടമ അയൂബിനൊപ്പവും ഇയാൾ നിൽക്കുന്ന ചിത്രങ്ങളായിരുന്നു ഇത്. തുടർന്ന്, റൂറൽ എസ്.പിയുടെ നിർദേശത്തെത്തുടർന്ന് റിജിലേഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.