?????????????? ?????? ????????? ????????? ???????? ?????????

മൺകുടിൽ നിലംപൊത്തരുതേയെന്ന പ്രാർഥനയുമായി നിരാലംബ കുടുംബം

കി​ളി​മാ​നൂ​ർ: സ​ഹ​പാ​ഠി​ക​ളു​ടെ വീ​ട്ടി​ലെ സ്വീ​ക​ര​ണ​മു​റി​യി​ലെ ടെ​ലി​വി​ഷ​നി​ലും മൊ​ബൈ​ൽ കാ​മ​റ​ക​ളി​ലും പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള ഫ​സ്​​റ്റ്​​ബെ​ൽ മു​ഴ​ങ്ങു​ബോ​ൾ സ​ജി​ത​യു​ടെ​യും സ​ജി​ത്തി​​െൻറ​യും കു​ഞ്ഞു​മ​ന​സ്സ്​ ഉ​രു​കു​ക​യാ​ണ്. ബെ​ൽ കേ​ൾ​ക്കാ​ത്ത​തി​ലെ സ​ങ്ക​ട​മ​ല്ല, മ​റി​ച്ച് കാ​ല​വ​ർ​ഷ​ത്തി​നൊ​പ്പം ത​ങ്ങ​ളു​ടെ കു​ടി​ൽ എ​പ്പോ​ഴാ​ണ് നി​ലം​പൊ​ത്തു​ക​യെ​ന്ന ഭീ​തി​യാ​ണ് ഇ​രു​വ​ർ​ക്കും.

കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പോ​ങ്ങ​നാ​ട് വാ​ർ​ഡി​ൽ (14ാം വാ​ർ​ഡ്), പോ​ങ്ങ​നാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ന് ഒ​രു​വി​ളി​പ്പാ​ട​ക​ലെ​യാ​ണ് ഒ​മ്പ​താം ക്ലാ​സു​കാ​രി​യാ​യ സ​ജി​ത​യും ആ​റാം ക്ലാ​സു​കാ​ര​ൻ സ​ജി​ത്തും മാ​താ​വ്​ ഗീ​ത​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി അ​ർ​ബു​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രു​ടെ പി​താ​വ്​ ശ​ശി, എ​ട്ടു മാ​സം മു​മ്പ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വീ​ടി​നാ​യി നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി​യ കു​ടും​ബം, നി​ല​വി​ലെ സ​ർ​ക്കാ​റി​ൽ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ലും അ​പേ​ക്ഷ ന​ൽ​കി. പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യി​രു​ന്നി​ട്ടും സ്വ​ന്ത​മാ​യി ഒ​രു ഭ​വ​നം സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ലെ​ന്ന പ​രി​ദേ​വ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​യി​രു​ന്നു ശ​ശി മ​രി​ച്ച​ത്. 

വ​ർ​ഷ​ങ്ങ​ളാ​യി ഓ​ല​മേ​യാ​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് മൂ​ന്നം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.  മ​ൺ​ഭി​ത്തി​ക​ൾ മ​ഴ​യി​ൽ കു​തി​ർ​ന്ന​നി​ല​യി​ലാ​ണ്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ മേ​ൽ​ക്കൂ​ര​യി​ൽ ടാ​ർ​പ്പാ​ളി​ൻ ഷീ​റ്റു​ക​ൾ വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​യ​ൽ​പ​ക്ക​ങ്ങ​ളി​ൽ ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്താ​ണ് ഗീ​ത മ​ക്ക​ളെ പോ​റ്റു​ന്ന​ത്. സ​ർ​ക്കാ​ർ ശ്ര​ദ്ധ അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 

Tags:    
News Summary - seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.