Posted On
date_range Updated On
date_range വിശദീകരണം തേടി -വി.ഡി. സതീശൻ
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ പരാതിയില്‍ അദ്ദേഹത്തില്‍നിന്ന് കെ.പി.സി.സി നേതൃത്വം വിശദീകരണം തേടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും തെറ്റായ നടപടികളും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല. അതിനാലാണ് അന്വേഷണ കമീഷനെ പോലും വെക്കേണ്ടെന്ന് തീരുമാനിച്ചത്. സ്വാഭാവിക നീതിയെന്നനിലയിലാണ് ആരോപണവിധേയനില്‍നിന്ന് വിശദീകരണം തേടുന്നതെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.