സഹകരണ സംഘത്തില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസ്: സംഘം സെക്രട്ടറി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: സഹകരണ സംഘത്തില്‍നിന്ന് നിക്ഷേപത്തുക തട്ടിയെടുത്തെന്ന പരാതിയില്‍ സംഘം സെക്രട്ടറിയെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് അര്‍ബന്‍ സഹകരണ ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറി കാരാകുര്‍ശ്ശി പുല്ലിശ്ശേരി പള്ളിയപ്പത്ത് സജിത്ത് (40) ആണ് അറസ്റ്റിലായത്.

സൊസൈറ്റി ഇടപാടുകാരായ മൂന്നു വ്യക്തികളില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. സ്ഥിരനിക്ഷേപ തുകകള്‍ കാലാവധി പൂര്‍ത്തിയായിട്ടും തിരികെ നല്‍കിയില്ല. നിയമപരമായി ലഭിക്കേണ്ട പലിശ തുകയും നല്‍കിയില്ല.

കൂടാതെ, എഫ്.ഡിയുടെ പകര്‍പ്പുവെച്ച് വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ അതേ സൊസൈറ്റിയില്‍നിന്നുതന്നെ ലോണ്‍ എടുത്തുമാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ മൂന്നു കേസുകളാണുള്ളത്. സഹകരണ വകുപ്പിലെ അസി. രജിസ്ട്രാറുടെ പരാതിപ്രകാരം സൊസൈറ്റിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Secretary arrested in Rs 40 lakh fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.