തിരുവനന്തപുരം: സെക്രേട്ടറിയറ്റ് ജീവനക്കാരുടെ ശമ്പളം ഒക്ടോബർ ഒന്നുമുതൽ പഞ്ചിങ് റിപ്പോർട്ടുമായി ബന്ധിപ്പിക്കും. മുൻമാസം 16 മുതൽ അതാത് മാസം 15 വരെയുള്ള ഹാജരിെൻറ അടിസ്ഥാനത്തിലാകും ബിൽ തയാറാക്കുക. ഹാജരില്ലായ്മ ക്രമീകരിച്ചിെല്ലങ്കിൽ ഹാജരായ ദിവസത്തെ ശമ്പളം മാത്രമേ നൽകൂ. ഹാജർ നില ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ജീവനക്കാർക്കായിരിക്കും. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. രാവിലെ 10.15 മുതൽ വൈകീട്ട് 5.15 വരെയാണ് സെക്രേട്ടറിയറ്റിലെ പ്രവൃത്തിസമയം. രാവിലെയും വൈകീട്ടും ഫ്ലക്സി സമയവുമുണ്ട്.
ഒരു മാസം 180 മിനിറ്റ് േഗ്രസ് സമയവും നൽകിയിട്ടുണ്ട്. ഇത് കഴിഞ്ഞാൽ മൂന്ന് വൈകിയെത്തലിന് ഒരു കാഷ്വൽ ലീവ് വീതം കുറക്കുമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതാണ് ഇപ്പോൾ ശമ്പളവുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്നത്.
തലേമാസം 16 മുതൽ അതേമാസം 15 വരെയുള്ള ഹാജരില്ലായ്മ ക്രമീകരിക്കാൻ ബിൽ തയാറാക്കുന്ന ജീവനക്കാർ ബന്ധപ്പെട്ട ജീവനക്കാർക്ക് അറിയിപ്പ് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. അറിയിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം ആകസ്മിക അവധി/ കോമ്പൻസേഷൻ ഒാഫ്/ ഒൗദ്യോഗിക യാത്ര എന്നിവ ക്രമവത്കരിക്കാൻ ‘സ്പാർക്ക്’ മുഖേനയും മറ്റ് അവധികൾ നേരിട്ടും നൽകണം. മറ്റ് അവധികൾ അതത് ബില്ലിങ് സീറ്റിലും അറിയിക്കണം. അവധി അപേക്ഷ ലഭിക്കുന്ന മുറക്ക് റിേപ്പാർട്ടിങ് ഒാഫിസർമാരും നോഡൽ ഒാഫിസർമാരും 22,23 തീയതികൾക്കകം നടപടി എടുക്കണം. നോഡൽ ഒാഫിസറുടെ അഭാവത്തിൽ ലീവ്/ഒൗദ്യോഗിക യാത്ര എന്നിവ വകുപ്പ് സെക്രട്ടറി അംഗീകരിക്കും.
മന്ത്രി ഒാഫിസിലെ ഉദ്യോഗസ്ഥരിൽ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ ലിസ്റ്റിൽ പുതുതായി ഉൾപ്പെടുത്താൻ പ്രൈവറ്റ് സെക്രട്ടറിമാർ ബില്ലിങ് സീറ്റിലും പൊതുഭരണ(എ.എം.സി) വകുപ്പിലും അറിയിക്കണം. ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലിചെയ്യുന്നവരുടെ ഹാജർ നില കൺട്രോളിങ് ഒാഫിസർമാർ അക്കൗണ്ട്സ് വകുപ്പിൽ നൽകണം. 2018 ജനുവരി ഒന്നുമുതൽ 30-9-18 വരെയുള്ള ഹാജരില്ലായ്മ ഒക്ടോബർ 15നകം സ്പാർക്ക് സംവിധാനത്തിൽ ക്രമീകരിക്കാനാകുമെന്നും ഉത്തരവിൽ പറയുന്നു. ജില്ല ഒാഫിസുകളിലും ഡയറ്കടറേറ്റുകളിലും ഒക്ടോബർ പത്ത് മുതൽ പഞ്ചിങ്ങിനെ ‘സ്പാർക്കു’മായി ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റ് ഒാഫിസുകളിൽ ഇൗ തീയതിയോടെ പഞ്ചിങ് തുടങ്ങുമെന്നും പ്രഖ്യാപിച്ചു. എന്നാൽ രണ്ടും നടപ്പായില്ല. സെക്രേട്ടറിയറ്റിൽ നടപടി കർക്കശമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.