???????? ??????? ??????? ???????? ??????? ??????????????????? ???????? ???????

മലപ്പുറത്ത്​ കോവിഡ്​ രോഗമുക്​തനായ രണ്ടാമത്തെയാളും ആശുപത്രി വിട്ടു -video

മഞ്ചേരി: കാമറ ഫ്ലാഷുകളെ വകഞ്ഞുമാറ്റി ആ 46കാരൻ ആശുപത്രിയുടെ പുറത്തേക്ക്. ആരോഗ്യ പ്രവർത്തകർക്കും കൂടെനിന്നവർക ്കും​ പ്രാർഥിച്ചവർക്കുമെല്ലാം നന്ദി പറഞ്ഞ് അയാൾ ആബുംലൻസിൽനിന്ന്​ ഒരിക്കൽ കൂടി കൈവീശി.. കോവിഡ് 19 ബാധിച്ച് വിദഗ ്ധ ചികിത്സക്ക് ശേഷം രോഗമുക്തനായ ഒരാൾ കൂടി മലപ്പുറത്ത്​ വ്യാഴാഴ്ച ആശുപത്രി വിട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ക്ക് കരുത്തേകി തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുസ്തഫയാണ് (46) ആശുപത്രി വിട്ടത്. പൂർണ ആരോഗ്യവാനായാണ് ജില്ലയില്‍ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിടുന്നത്. ഇതാടെ ജില്ലയിൽ രണ്ടുപേർ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം വാണിയമ്പലം ശാന്തി സ്വദേശിനി കോക്കാടൻ മറിയക്കുട്ടി (48) രോഗമുക്തി നേടി വീട്ടിലേക്ക്​ മടങ്ങിയിരുന്നു.

മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻെയും സൂപ്രണ്ടിൻറെയും നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. മികച്ച ചികിത്സയാണ് ലഭിച്ചതെന്നും ആരോഗ്യപ്രവർത്തകർക്ക് നന്ദി അ‍റിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാർ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ വാർഡ് മെമ്പർ എ. അബ്​ദുൽ ഗഫൂർ, പൊന്മുണ്ടം പഞ്ചായത്ത് യൂത്ത് കോഓഡിനേറ്റർ കെ. സക്കീർ എന്നിവരാണ് ഇദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. ആശുപത്രി അധികൃതർക്ക് ഇവർ മധുരം സമ്മാനിച്ചു.

മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നാണ് ഇയാള്‍ ജില്ലയിലെത്തിയത്. ആരോഗ്യ വകുപ്പിൻെറ നിര്‍ദേശപ്രകാരം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ 23ന് പനി അനുഭവപ്പെട്ടു. തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തിരൂര്‍ ജില്ല ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി സാമ്പിള്‍ നല്‍കി. 28നാണ് രോഗം സ്ഥിരീകരിച്ചത്. 13 ദിവസം കൊണ്ട് രോഗം ഭേദമായതും ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായി.

Full View
Tags:    
News Summary - second patient in malappuram discharged from hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.