തൃശൂരിൽ സീറ്റ്, സ്ഥാനാർഥി ചർച്ചകൾ അവസാനത്തിലേക്ക്; സി.പി.എമ്മി​െൻറ മൂന്ന് സീറ്റിൽ അനിശ്ചിതത്വം

തൃശൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സീറ്റ്, സ്ഥാനാർഥി ചർച്ചകളിൽ അവസാനഘട്ടത്തിൽ. ജില്ലയിൽ നേരത്തേ സി.പി.എം മത്സരിച്ച സീറ്റുകളിൽ മൂന്നെണ്ണത്തിൽ ഘടകകക്ഷികൾ അവകാശവാദം ഉന്നയിച്ചത് ചർച്ച അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

ഏറെ മുമ്പേ ചർച്ചകളിലേക്ക് കടന്ന കോൺഗ്രസിൽ ഡി.സി.സി തയാറാക്കിയ സാധ്യതപട്ടികയോട് നേതൃത്വം അതൃപ്തി അറിയിച്ചതോടെ പട്ടിക കാര്യമായി പൊളിക്കേണ്ടിവരും.

ദേശീയതലത്തിൽ ശ്രദ്ധനേടിയ വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി സീറ്റുകൾ എൽ.ജെ.ഡി, കേരള കോൺഗ്രസ് എം പാർട്ടികൾ ആവശ്യപ്പെട്ടതാണ് ഇടതുമുന്നണിയിൽ അനിശ്ചിതത്വത്തിന്​ കാരണം. ചാലക്കുടി, ഇരിങ്ങാലക്കുട സീറ്റുകളിലാണ് േകരള കോൺഗ്രസ് എം നിർബന്ധം ചെലുത്തിയിരിക്കുന്നത്.

വടക്കാഞ്ചേരിയും ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കാഞ്ചേരി സി.പി.എമ്മിനെ സംബന്ധിച്ച് നിർണായകമാണെന്നിരിക്കെ പരീക്ഷണത്തിന് തയാറായേക്കില്ല. സീറ്റ് ഘടകകക്ഷികൾക്ക് വിട്ട് നൽകിയാൽ ഭയന്ന് പിന്മാറിയതാണെന്ന ആക്ഷേപത്തിനിടയാക്കും.

പേരിന് ആരെയെങ്കിലും മത്സരിപ്പിച്ചാലും പരാജയപ്പെട്ടാൽ വലിയ രാഷ്​ട്രീയ തിരിച്ചടിയുമാകുമെന്നതും സി.പി.എമ്മിനെ കുഴക്കുന്നതാണ്. 2016ൽ തന്നെ സ്ഥാനാർഥി നിർണയം ഊരാക്കുരിക്കിലായ ഇവിടെ ഇത്തവണ അന്നത്തേക്കാൾ പ്രതിസന്ധിയുള്ള സാഹചര്യത്തിൽ മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാർട്ടി. നേരത്തേ ജനതാദൾ ആയിരുന്ന സമയത്ത് ചാലക്കുടിയിൽ മത്സരിച്ചിരുന്നു.

അതിനുശേഷമാണ് സി.പി.എം ഏറ്റെടുത്തത്. നേരത്തേ മത്സരിച്ച​െതന്ന പരിഗണനയിലാണ് എൽ.ജെ.ഡി സീറ്റിന് അവകാശവാദം ഉന്നയിക്കുന്നത്. തിങ്കളാഴ്ച ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടായേക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന.

സ്ഥാനാർഥികളെ സംബന്ധിച്ച് ഡി.സി.സി തയാറാക്കിയ സാധ്യതപട്ടികയിൽ കെ.പി.സി.സി-എ.ഐ.സി.സി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതാണ് പട്ടിക കാര്യമായി പൊളിക്കാൻ നിർബന്ധിതമായിരിക്കുന്നത്. എ.ഐ.സി.സി നടത്തിയ സർവേ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഡി.സി.സി നൽകിയ സാധ്യതപട്ടികയിലുള്ള ഭൂരിപക്ഷം പേർക്കും വിജയസാധ്യതയില്ലെന്ന കണ്ടെത്തലാണ് ഡി.സി.സി പട്ടികക്ക് തിരിച്ചടിയായത്.

ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ശനിയാഴ്ച തൃശൂരിലായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ല നേതൃത്വവുമായി ചർച്ച ചെയ്​തു. 

Tags:    
News Summary - seat sharing talks come to end Thrissur; Uncertainty in CPM's three seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.