Posted On
date_range Updated On
date_range പാലത്തിൽനിന്നും കായലിലേക്ക് ചാടിയ പെൺകുട്ടിക്കായി തിരച്ചിൽ
അരൂർ: അരൂർ - കുമ്പളം പാലത്തിൽനിന്നും പെൺകുട്ടി കായലിലേക്ക് ചാടി. കാണാതായ പെൺകുട്ടിക്കായി അരൂർ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്.
ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അരൂർ സ്വദേശിനിയാണെന്ന് സംശയിക്കുന്നു. പാലത്തിന്‍റെ അരൂർ ഭാഗത്തുനിന്നാണ് താഴേക്ക് ചാടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട് യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ ഏതാനും സമയം ഗതാഗത തടസ്സമുണ്ടായി. തുടർന്ന് അരൂർ പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.