സീപ്ലെയ്൯ ലാ൯ഡിങ്: ബോട്ടുകൾക്ക് സർവീസ് തുടരാം

കൊച്ചി: സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കൽ നടത്തുന്നതുമായും ബന്ധപ്പെട്ട് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെ.എസ്ഐ.എ൯.സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയ്ക്ക് ഇന്ന്  ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതായി കലക്ട൪ എ൯.എസ്.കെ. ഉമേഷ് അറിയിച്ചു.

സീപ്ലെയ്൯ ബോൾഗാട്ടി മറീനയിൽ വിജയകരമായി ലാൻഡ് ചെയ്തതിനെ തുടർന്നാണ് നിയന്ത്രണം നീക്കിയത്. എല്ലാ ബോട്ടുകൾക്കും സർവീസ് തുടരാവുന്നതാണെന്നും കലക്ടർ പറഞ്ഞു. നവംബർ 11 തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ ബോട്ടുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും.

Tags:    
News Summary - Seaplane Landing: Boats can continue service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.