Posted On
date_range Updated On
date_range എസ്.ഡി.പി.ഐ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി
മംഗളൂരു: എസ്.ഡി.പി.ഐ അമ്മുഞ്ചെ മേഖല പ്രസിഡൻറും ഓട്ടോറിക്ഷ ഡ്രൈവറുമായ അഷ്റഫ് കലായി (30) വെട്ടേറ്റ് മരിച്ചു. ബണ്ട്വാള്‍ ബെഞ്ചനപദവിലേക്ക് വാടക പോവാനുണ്ടെന്ന് പറഞ്ഞെത്തിയ സംഘം ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമിച്ചത്. എസ്.ഡി.പി.ഐ സ്ഥാപക ദിനത്തില്‍ കലായില്‍ പതാകയുയർത്തിയ ശേഷം റോഡിലെ കുഴികളില്‍ കല്ലുകളിട്ട് ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിലായിരുന്നു അഷ്റഫ്. ഇതിനിടയിലാണ് ആക്രമണമെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി എ.എം.അതാഉല്ല പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സമീപ പ്രദേശമായ കല്ലട്ക്ക, മല്‍കാര്‍ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു. പ്രേദശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.