തിരുവനന്തപുരം: പേരാമ്പ്രയിലെ പ്രചാരണ വിവാദത്തിൽ പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫിന് രാഷ്ട്രീയം മാത്രം പറഞ്ഞ് വിജയിക്കാനുള്ള കരുത്തുണ്ട്. എസ്.ഡി.പി.ഐ പിന്തുണയിലും ബിനോയ് വിശ്വം പ്രതികരിച്ചു. എസി.ഡി.പി.ഐയുമായി സി.പി.ഐക്ക് ബന്ധമില്ല. ഇടതുപക്ഷം അഭിമന്യുവിന്റെ ഘാതകരുടെ ഒപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ പ്രചാരണവേലകളിൽ എൽ.ഡി.എഫിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സന്നിദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എഫ്.സി.ആർ.എ നിയമ ഭേദഗതി ബിൽ ആവശ്യപ്പെട്ടു. ബിൽ ഭരണഘടന മൂല്യങ്ങളെ ഇല്ലാക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടിന്റെ ആര്യത്തിലെ ആശങ്ക കൊണ്ട് ബിൽ അവതരിപ്പിച്ചില്ല. എസി.ഡി.പി.ഐയുമായി ബന്ധമില്ലെന്നും ഞങ്ങൾക്ക് വേണ്ടത് മനുഷ്യരുടെ വോട്ടാണെന്നും ഞങ്ങൾ മതഭ്രാന്തിന് എതിരെയാണെന്നും ബിനോയി വിശ്വം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടിരുന്നു. പ്രതീക്ഷിച്ച വിജയം നേടാനായില്ല, കോൺഗ്രസും ബി.ജെ.പിയും പ്രതീക്ഷിച്ചതിലേറെ സീറ്റുകൾ നേടുകയും ചെയ്തുവെന്നും ബീനോയ് വിശ്വം പറഞ്ഞു. ജനവിധിയെ സി.പി.ഐ മാത്രമല്ല, ഇടതുപക്ഷം മുഴുവനും ഒരു പാഠമായി കാണുന്നു. ഏത് നേതാവിനേക്കാളും വലുതും ശക്തരും ജനങ്ങളാണ്. എൽ.ഡി.എഫിലെ ആരും ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. പോളിങ്ങിന് മുമ്പുള്ള അവലോകനങ്ങളിൽ, എൽ.ഡി.എഫ് മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. നിലവിലെ ഭരണത്തെ ആളുകൾ എങ്ങനെ വിലയിരുത്തിയെന്നതും പരിശോധന വിഷയമാണ്. ശബരിമല സംഭവം വിചാരിച്ചതിലും വലിയ സ്വാധീനം ചെലുത്തി. ഇടതുപക്ഷത്തിന് അങ്ങനെ പെരുമാറാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ ആളുകൾ തയാറല്ലാത്തതാണ് കാരണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ആത്മപരിശോധന നടത്താനും തിരുത്തൽ നടപടികൾ സ്വീകരിക്കാനും എൽ.ഡി.എഫിന് കഴിയും. ഇടതുപക്ഷം കൂടുതൽ ശ്രദ്ധേയവും പ്രത്യയശാസ്ത്രപരവും ദാർശനികവും രാഷ്ട്രീയവും പ്രായോഗികവുമായിരിക്കണം. നമ്മുടെ വഴികളിലും പ്രവൃത്തികളിലും ചിന്തകളിലും ജീവിതത്തിലും നാം വ്യത്യസ്തരായിരിക്കണം. നമ്മുടെ പെരുമാറ്റത്തിലും ജീവിതരീതിയിലും ഈ വ്യത്യാസത്തിന് അടിവരയിടേണ്ടതുണ്ട്. 'ബി.ജെ.പിയുടെയും യു.ഡി.എഫിന്‍റെയും പ്രത്യയശാസ്ത്രത്തിൽനിന്നും രാഷ്ട്രീയത്തിൽനിന്നും ഇടതുപക്ഷം വ്യത്യസ്തരാണെന്ന് കാണിച്ചുകൊടുത്തുകൊണ്ട് ജനങ്ങളുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഇതിനർഥം ഭരണത്തിന്‍റെയും പെരുമാറ്റത്തിന്‍റെയും അഴിമതിയുടെയും കാര്യത്തിൽ നാം ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്നാണ്. ആ വ്യത്യാസം അവരെ ബോധ്യപ്പെടുത്താൻ കഴിയണം'.
പരാജയം ഇടതുപക്ഷത്തിന്റെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നല്ല. എൽ.ഡി.എഫ് സർക്കാറുകൾക്ക് മുമ്പും ഇത്തരം തെരഞ്ഞെടുപ്പ് പരാജയങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. അതിൽനിന്ന് തിരിച്ചുവരാനുള്ള ശേഷി ഉണ്ടെന്ന് തെളിയിച്ചിട്ടുമുണ്ട്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഇടതുപക്ഷം നേരിട്ടിരുന്നു. പക്ഷേ, അടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നില്ലെങ്കിലും രണ്ട് സീറ്റുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയെ എല്ലാ ഗൗരവത്തോടെയും കാണുന്നതായി അദ്ദേഹം പറഞ്ഞു. ബി.ജെ.പി ചാതുർവർണ വ്യവസ്ഥയിൽ വിശ്വസിക്കുന്നു. ഈ പ്രത്യയശാസ്ത്രവുമായി കേരളത്തിലേക്ക് വരുമ്പോൾ അത് ഒരു വലിയ ഭീഷണിയാണ്. അതിനെ നേരിടാനുള്ള വഴി കണ്ടെത്തണം. ഇടതുപക്ഷം ന്യൂനപക്ഷത്തിനൊപ്പം നിൽക്കുകയും അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു എന്നതാണ് ന്യൂനപക്ഷങ്ങളോട് പറയാനുള്ളത്. അവരുടെ ഉത്കണ്ഠ മനസ്സിലാക്കുന്നുണ്ട്. സംസ്ഥാനത്തിനും രാജ്യത്തിനും മുന്നിലുള്ള ഏക മാർഗം മതേതരത്വമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.