നീലേശ്വരം: ഒറ്റക്കല്ലിൽ ശിൽപം തീർത്ത് ലോക്ഡൗൺ കാലം ആസ്വദിക്കുകയാണ് ഈ അമ്പത്തിയഞ്ചുകാരൻ. ബങ്കളം കൂട്ടപ്പുന്നയിലെ എം.വി. രാജനാണ് ഒറ്റക്കല്ലിൽ വിവിധതരം ശിൽപങ്ങൾ തീർക്കുന്നത്. മികവുറ്റ ശിൽപങ്ങളാണ് ചെങ്കല്ലിൽ രാജൻ പണികഴിച്ചത്.
ശിൽപകലയിൽ പരിശീലനം നേടിയ മികവൊന്നും ഇദ്ദേഹത്തിന് ഇല്ല. കൽപണിയിൽ വിദഗ്ധനായ രാജൻ ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ പരിശീലനം നടത്തിയാണ് ഈ രംഗത്ത് വരുന്നത്. പടന്നക്കാട് നെഹ്റു കോളജ്, കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പാലായി പ്രകൃതി ചികിത്സ കേന്ദ്രം എന്നിവയുടെ കവാടങ്ങൾ ഭംഗിയായി നിർമിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൊത്തിെവച്ച ശിൽപങ്ങൾ കൊണ്ടുപോകാൻ ദൂരെനിന്നുവരെ ആളുകൾ എത്തിച്ചേരുന്നുണ്ട്. എന്തു ശിൽപമാണ് നിർമിക്കേണ്ടതെന്ന് പറഞ്ഞാൽ ഒറ്റക്കല്ലിൽതന്നെ ശിൽപങ്ങൾ മനോഹരമായി കൊത്തിയെടുക്കും.
ചെങ്കൽകൊണ്ട് മനോഹരമായി വീട്ടുകളും നിർമിച്ചു കൊടുക്കും. കരവിതുരിൽ വിരിയുന്ന ശിൽപങ്ങൾ ആസ്വാദക മനസ്സിൽ എന്നും തങ്ങിനിൽക്കും. ഇദ്ദേഹത്തിെൻറ വീടും തേപ്പും പെയിൻറുമില്ലാതെ ചെങ്കല്ലിൽ നിർമിച്ചതാണ്. 20 വർഷത്തിലധികമായി ഒറ്റക്കല്ലിൽമാത്രം ശിൽപങ്ങൾ നിർമിച്ച് മുന്നേറുകയാണ് ബങ്കളം കൂട്ടപ്പുന്നയിലെ ശിൽപി രാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.