സ്കൂൾ വാഹനഫീസും ഉയർത്തിയേക്കും

നെടുമ്പാശേരി: വിദ്യാലയങ്ങൾ തുറക്കുന്നതോടെ സ്കൂൾ ബസുകൾക്കുള്ള ഫീസും വർധിപ്പിക്കാനൊരുങ്ങി വിവിധ മാനേജ്മെൻറുകൾ.

മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ പല ബസുകളും തകരാറിലായി. ചില ബസുകളിൽ തുരുമ്പ് കയറുകയും ചെയ്തു. ബാറ്ററി, ടയറുകൾ, ഓയിൽ മാറ്റം, പെയിന്‍റിങ്​ എന്നിവക്ക്​ തന്നെ വലിയൊരു തുക കണ്ടെത്തണം. പി.ടി.എയുടെ ഫണ്ട് വർധിപ്പിച്ചാൽ മാത്രമേ ഇതിന് കഴിയുകയുള്ളൂ.

മാത്രമല്ല ബസിൽ ഒരേ സമയം കയറ്റാവുന്ന കുട്ടികളുടെ എണ്ണം നിജപ്പെടുത്തുമെന്നതിനാൽ സർവീസുകളുടെ എണ്ണവും കൂട്ടേണ്ടതായി വരും. അതുകൊണ്ട് വാഹന ഫീസ് ഉയർത്തേണ്ടതായി വരും. ചില വിദ്യാലയങ്ങൾ സ്വകാര്യ വാഹനങ്ങളുമായി കരാറിലാണ്. ഇത്തരം വാഹനഉടമകളും കരാർ പുതുക്കാൻ കൂടുതൽ തുക ആവശ്യപ്പെടുകയാണ്. 

Tags:    
News Summary - School vehicle fee may also be raised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.