സ്കൂളിലെ മോഷണം: അഞ്ചു പൂർവ വിദ്യാർഥികൾ പിടിയിൽ

തൃശൂർ: രാമവർമപുരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ലാപ്ടോപ്പ് മോഷണം പോയ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. സ്കൂളിലെ പൂർവ വിദ്യാർഥികളും തിരൂർ സ്വദേശികളുമായ അഞ്ചുപേരാണ് വിയ്യൂർ പൊലീസിന്റെ പിടിയിലായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.

മേയ് 29നാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ സ്റ്റാഫ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നു ലാപ്ടോപ്പുകളും മൂന്നു ലാബുകളിൽനിന്ന് മൂന്നു പ്രൊജക്ടറുകളും രണ്ടു മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. ഇവക്ക് രണ്ടു ലക്ഷത്തോളം വില വരും.

അധ്യാപകർ സംശയം പ്രകടിപ്പിച്ചവരെ കേന്ദ്രീകരിച്ച് വിയ്യൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അന്വേഷണ സംഘത്തിൽ വിയ്യൂർ പൊലീസ് ഇൻസ്പെക്ടർ മിഥുൻ, സബ് ഇൻസ്പെക്ടർമാരായ എൻ. നുഹ്മാൻ, ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോഷി എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - School theft: Five former students arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.