സ്കൂൾ കായികമേള: ജില്ലയിൽനിന്ന് ഒരു ഇനത്തിൽ മൂന്നുപേർക്ക് വീതം പങ്കെടുക്കാം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള, നീന്തൽ മത്സരങ്ങളിൽ ഒരു ജില്ലയിൽനിന്നും ഒരു ഇനത്തിൽ മൂന്നുപേരെ വീതം പങ്കെടുപ്പിക്കാമെന്നത് പുനഃസ്ഥാപിച്ചു.

പ്രളയത്തിന്‍റെ സാഹചര്യത്തിലാണ് മൂന്ന് പേർ എന്നത് രണ്ട് പേരായി കുറച്ച് ഉത്തരവിറക്കിയത്. എന്നാൽ സാഹചര്യം മാറിയതോടെയാണ് ജില്ലയിൽ നിന്നും മൂന്ന് പേരെ വീതം പങ്കെടുപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതിന്‍റെ അടിസ്ഥാനത്തിൽ ഈവർഷം മുതൽ മത്സരങ്ങളിൽ മൂന്ന് വിദ്യാർഥികളെ വീതം പങ്കെടുപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.

അതിന്‍റെ അടിസ്ഥാനത്തിൽ ജില്ല തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാർഥികൾക്ക് സംസ്ഥാന മീറ്റ്, നീന്തൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനാകും.

Tags:    
News Summary - School sports meet: Three students participate in one event from the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.