തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിയിൽ ഉച്ചക്കഞ്ഞി, കഞ്ഞി ടീച്ചർ, കഞ്ഞിപ്പുര പ്രയോഗം വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കഞ്ഞിയും പയറും ഒഴിവാക്കി ചോറും കറിയും നിലവിൽ വന്ന് വർഷങ്ങളായിട്ടും രേഖകളിൽ തുടരുന്ന ‘കഞ്ഞി’ പ്രയോഗത്തിനാണ് സർക്കാർ തടയിടുന്നത്. ഇത്തരം പദപ്രയോഗങ്ങൾ പദ്ധതിയുടെ അന്തഃസത്തയെ അവഹേളിക്കുന്നതാണെന്ന വിലയിരുത്തലിലാണ് ഡി.പി.െഎയുടെ ഉത്തരവ്.
പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം മുതൽ ഉപജില്ല കാര്യാലയം വരെയുള്ള സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉച്ചക്കഞ്ഞി എന്ന പ്രയോഗം പൂർണമായി ഒഴിവാക്കണമെന്ന് നിർദേശം നൽകണം. പി.ടി.എ, സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, സ്കൂൾ മാനേജിങ് കമ്മിറ്റി, മദർ പി.ടി.എ എന്നിവക്ക് ബോധവത്കരണം നൽകണം. പല സ്കൂളുകളിലും രജിസ്റ്ററുകളിൽ ‘ഉച്ചക്കഞ്ഞി രജിസ്റ്റർ’ എന്നും പാചകപ്പുരക്ക് ‘കഞ്ഞിപ്പുര’ എന്നും ചുമതലയുള്ള അധ്യാപകരെ ‘കഞ്ഞി ടീച്ചർ’ എന്നും വിളിക്കുന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഇപ്പോൾ സർക്കാർ തിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.