ആലപ്പുഴ: കേരളത്തിെൻറ കൗമാരം അരങ്ങുവാഴാനിറങ്ങിയപ്പോൾ ആലപ്പുഴ നിറഞ്ഞ് കലയൊഴുക്ക്. നഗരത്തിലെ 30 വേദിക ളിൽ കലാവൈവിധ്യങ്ങളിലേക്ക് തിരിതെളിഞ്ഞതോടെ പ്രളയനൊമ്പരപ്പാടുകൾ മറന്ന് ആലപ്പുഴ ആസ്വാദനത്തിെൻറ രസക്കാഴ്ചകളിലലിയുകയാണ്.
59ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കേളികൊട്ടുയർന്ന ആദ്യദിനം 182 പോയൻറുമായി തൃശൂർ മുന്നിൽ. 178 പോയൻറുള്ള കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 173 പോയൻറുമായി പാലക്കാടാണ് തൊട്ടുപിന്നിലുള്ളത്. കണ്ണൂർ (171), കോട്ടയം (168), എറണാകുളം (164), എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. പ്രളയദുരിതങ്ങൾക്കു പിന്നാലെ കൗമാര മേളക്ക് അരങ്ങൊരുക്കിയ ആലപ്പുഴ 161 പോയൻറുമായി ആറാം സ്ഥാനത്താണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 108 പോയൻറുമായി തൃശൂരും ഹയർ സെക്കൻഡറി വിഭാഗത്തിൽ 64 പോയൻറുമായി കോട്ടയവുമാണ് ഒന്നാം സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.