ആലപ്പുഴ: ഈ വർഷത്തെ അനുഭവം വിലയിരുത്തി സംസ്ഥാന കലോത്സവം അടുത്ത വർഷം മുതൽ മൂന്നു ദിവസമാക്കുന്നത് സംബന്ധിച്ച് ആ ലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കലോത്സവ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തരമുള്ള മാനവികതയുടെ മാതൃകയാണ് കലോത്സവ വേദികളിൽ കാണുന്നത്. നിരവധി സംഘടനകൾ സൗജന്യ സേവനങ്ങൾ കലോത്സവത്തിൽ നൽകുന്നു. എല്ലാ വർഷത്തെയും പോലെ ഭംഗിയായിത്തന്നെ കലോത്സവം പൂർത്തിയാക്കും. കുരുന്നുകളുടെ സർഗശേഷി പ്രകടനത്തിനുള്ള വേദിയാണ് നമ്മുടെ മുന്നിൽ. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.