28 വർഷത്തെ കാത്തിരിപ്പിന് വിരാമം; കൗമാര കലോത്സവത്തിനായി തുളുനാട്

കാഞ്ഞങ്ങാട്: ദേഹമാസകലം കരിയും വെളുത്ത പുള്ളികളും കോറിയിട്ട്, കഴുത്തില്‍ ഇലകളും പഴങ്ങളും കൊണ്ടുള്ള മാലകളണിഞ ്ഞുള്ള അലാമിക്കളി, ക്ഷേത്ര മുറ്റത്ത് നിസ്‌ക്കരിച്ചും ബാങ്ക് വിളിച്ചും മാപ്പിള തെയ്യം, സംഗീതവും സാഹിത്യവും നൃ ത്തവും അഭിനയവും സമ്മേളിക്കുന്ന യക്ഷഗാനം ഇങ്ങെന തുടങ്ങി വലിയ കലാപാരമ്പര്യമുള്ള തുളുനാട്ടിൽ 28 വർഷത്തിന് ശേഷം വ ീണ്ടും കൗമാര മേളയെത്തുന്നു. 1984ൽ ജില്ല രൂപീകരിച്ചതിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് ജില്ല കലോത്സവത്തിനായി ആതിഥ ്യമരുളിയത്. 1991ൽ നടന്ന കലോത്സവം മികച്ച സംഘാടനമെന്ന പ്രശസ്തി സർക്കാറിൽ നിന്നും ലഭിച്ചാണ് മടങ്ങി പോയത്. പിന്നീട ് ജില്ലയുടെ പേര് പോലും പരിഗണിച്ചിട്ടില്ലെന്നുളളതാണ് സത്യം.

മറ്റു ജില്ലകളെല്ലാം പ്രളയത്തിന്‍റെ കെടുതികള്‍ അനുഭവിച്ചപ്പോഴാണ് കഴിഞ്ഞ ഒക്ടോബറിൽ കലോത്സവം ഏറ്റെടുക്കാന്‍ ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുന്നോട്ട് വന്നത്. ഈ വര്‍ഷത്തെ കലോത്സവം കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. കലോത്സവം കാസര്‍കോട്ടേക്ക് മാറ്റിയാല്‍ ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും നഷ്ടപ്പെടുത്താതെ കലോത്സവം നടത്തുമെന്നായിരുന്നു ജില്ല പഞ്ചായത്തിന്‍റെ വാഗ്ദാനം. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരും സർക്കാറിന് കത്ത് നൽകിയിരുന്നു. എന്നാൽ, ചെലവ് ചുരുക്കി മേള ആലപ്പുഴയിൽ തന്നെ നടത്തുകയായിരുന്നു.

1991 ൽ ജില്ലയിൽ നടന്ന കലോത്സവത്തിൽ 1760 മത്സരാർത്തികളാണ് രംഗത്തുണ്ടായിരുന്നത്. ഇപ്പോൾ സ്റ്റേജിതര ഇനങ്ങൾ തന്നെ 47 എണ്ണമുണ്ട്. സ്റ്റേജിനങ്ങൾ 118 എണ്ണവും. കാസർകോെട്ട സംസ്ഥാന യുവജനോത്സവത്തിൽ കോട്ടയം വിദ്യാഥിരാജ വിദ്യാഭവൻ ഹൈസ്കൂളിലെ സാഗർ കലാപ്രതിഭയും, തിരുവനന്തപുരം ജില്ലയിലെ നിർമലഭവൻ ഗേൾസ് ഹൈസ്കൂളിലെ പത്താം തരം വിദ്യാർഥിനി വിന്ദുജ മേനോൻ കലാതിലകവുമായിരുന്നു. സ്വന്തം നാടിന്‍റെ കലാരൂപമായ യക്ഷഗാനം ആദ്യമായി സ്കൂൾ കേലാത്സവ വേദികളിൽ അവതരിപ്പിച്ചതും ഇവിടെയായിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവസാന കലാതിലകപ്പട്ടമണിഞ്ഞ കാസർകോട് ഉദിനൂരിലെ ആതിര ആർ. നാഥ്, സംസ്ഥാന കലോത്സവങ്ങളിൽ ആദ്യപട്ടികയിൽ ഇടംനേടുന്ന കാഞ്ഞങ്ങാട്ടെ ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ, കാവ്യ മാധവനെയുൾപ്പെടെ എത്രയോപേരെ സിനിമയിലേക്കയച്ച നാട്, കൃഷ്ണൻ മുന്നാടിൽ തുടങ്ങി വൈശാഖൻ വരെയുള്ള സംവിധായകരുടെ നാട്, കാസർകോട്ടെ കലാലോക വിശേഷങ്ങൾ ഒരിക്കലും തീരുന്നില്ല.

1991ൽ കലോത്സവത്തിന് ജില്ല ആതിഥ്യമരുളിയപ്പോൾ കാസർകോട്ട് ടൗൺ ഹാൾ വന്നിട്ടില്ല. സ്റ്റേഡിയം ഗ്രൗണ്ടും മുനിസിപ്പൽ കോൺഫറൻസ് ഹാളും സന്ധ്യാ രാഗം ഓപ്പൺ ഓഡിറ്റോറിയവും ഇല്ലായിരുന്നു. വനിത ഭവൻ ഹാൾ പോലുമില്ല. ഇന്നത്തെപ്പോലെ ലോഡ്ജുകളും ടൂറിസ്റ്റുഹോമുകളുമില്ലായിരുന്നു. ഗസ്റ്റ് ഹൗസും വന്നിട്ടില്ല. താളിപ്പടപ്പ് ഗ്രൗണ്ടിലായിരുന്നു മുഖ്യ വേദി. പിന്നെ ലളിത കലാ സദനം. എന്നിട്ടും ആ സംസ്ഥാനസ്കൂൾ യുവജനോത്സവത്തിൽ ഒരു പരാതിയുമുണ്ടായിരുന്നില്ലെന്ന് പഴയ കാല അധ്യാപകർ പറഞ്ഞു. ഗൾഫ് യുദ്ധത്തി​​​െൻറ കരിനിഴലിലായിരുന്നു കാസർകോെട്ട യുവജനോത്സവം. ഗൾഫുകാർ കൂടുതൽ താമസിക്കുന്ന മേഖലയായിരുന്നിട്ടും ആവേശപൂർവ്വം മേള നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അധികൃതർ നടത്തിയിരുന്നതായി

പഴയകാല അധ്യാപകർ ഒാർത്തെടുത്ത് പറഞ്ഞു. പഴയകാലത്ത് നിന്ന് ഒരു പാട് വ്യത്യാസം ജില്ലക്ക് സംഭവിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടും കാസർകോടും പ്രധാന വേദികൾക്കെല്ലാം തന്നെ സ്റ്റോപ്പുണ്ട്. പ്രധാന വേദിയൊരുക്കാനാണെങ്കിൽ കാസർകോട് താളിപ്പടുപ്പ് മൈതാനവും കാഞ്ഞങ്ങാടാണെങ്കിൽ ദുർഗ ഹൈസ്കൂൾ മൈതാനവുമുണ്ട്. അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജില്ലയിൽ വിരുന്നെത്തുമെന്നറിഞ്ഞതോടെ അത് വിജയിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും അധ്യാപക സംഘടനകളും.

Tags:    
News Summary - School Kalolsavam 2018 Kasaragod District -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.