സ്കൂള്‍ കലോത്സവ മാധ്യമ  പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു 

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടിനുള്ള പ്രത്യേക പരാമര്‍ശത്തിന് ‘മാധ്യമം’ കാസര്‍കോട് ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ രാവണേശ്വരം അര്‍ഹനായി. ‘വെട്ടിയെടുത്ത കൈകള്‍ക്ക് പകരം തരാം, ഗിറ്റാറില്‍ ഒരു ശഹാനരാഗം’ തലക്കെട്ടിലെ വാര്‍ത്തയാണ് രവീന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് സന്തോഷ് ജോണ്‍ തൂവല്‍ (മലയാള മനോരമ) നേടി. കോവളം സതീഷ് കുമാര്‍ (കേരളകൗമുദി), വിമല്‍ കോട്ടക്കല്‍ (മാതൃഭൂമി) എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. മറ്റ് അവാര്‍ഡുകള്‍ -മികച്ച കവറേജ്: ദേശാഭിമാനി, മലയാള മനോരമ. പത്ര രൂപകല്‍പന: മാതൃഭൂമി. വാര്‍ത്താചിത്രം: ടി.കെ. പ്രദീപ്കുമാര്‍ (മാതൃഭൂമി). പ്രത്യേക പരിഗണന: എന്‍.ആര്‍. സുധര്‍മദാസ് (കേരളകൗമുദി). കാര്‍ട്ടൂണ്‍: ടി.കെ. സുജിത് (കേരളകൗമുദി). ദൃശ്യമാധ്യമ കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്. മികച്ച റിപ്പോര്‍ട്ടര്‍: മുഹമ്മദ് നൗഫല്‍ (മാതൃഭൂമി ന്യൂസ്). പ്രത്യേക പരാമര്‍ശം: ശ്യാം കെ. വാര്യര്‍ (അമൃത ടി.വി). സി.എസ്. ഹൈദരലി (റിപ്പോര്‍ട്ടര്‍ ടി.വി). കാമറാമാന്‍: ജി.കെ.പി. വിജേഷ് (ഏഷ്യാനെറ്റ്). പ്രത്യേക പരാമര്‍ശം: പ്രവീണ്‍ ധര്‍മശാല (റിപ്പോര്‍ട്ടര്‍ ടി.വി), കെ.ആര്‍ മുകുന്ദന്‍ (ഏഷ്യാനെറ്റ് ന്യൂസ്). ഇംഗ്ളീഷ് പത്ര അവാര്‍ഡ് -മികച്ച റിപ്പോര്‍ട്ട്: പി.കെ. അജിത്കുമാര്‍ (ദ ഹിന്ദു). മികച്ച രൂപകല്‍പന: ഡെക്കാണ്‍ ക്രോണിക്കിള്‍. ഓണ്‍ലൈന്‍ അവാര്‍ഡ്: മലയാള മനോരമ ഓണ്‍ലൈന്‍. പ്രത്യേക പരാമര്‍ശം: കേരളകൗമുദി ഓണ്‍ലൈന്‍. ശ്രവ്യമാധ്യമം: റേഡിയോ മാംഗോ. കെ.യു. ബാലകൃഷ്ണന്‍, ടി.എ. സുരേഷ്ബാബു, കെ. അജിത് എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 

ജേതാക്കള്‍ക്ക് ശില്‍പവും വ്യക്തികള്‍ക്ക് 20,000 രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000 രൂപയും നല്‍കും. മാര്‍ച്ച് 22ന് രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവാര്‍ഡുകള്‍ സമ്മാനിക്കും.

Tags:    
News Summary - school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.