അധ്യാപകൻ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: പയ്യോളിയിൽ അധ്യാപകൻ ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി പുക്കാട് സ്വദേശി പുളയുള്ളതിൽ വിനോദൻ (54) ആണ് മരിച്ചത്. വയനാട് മോഡൽ റസിഡൻസി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആണ്. റെയിൽവെ പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

ചേമഞ്ചേരി പരേതരായ കുഞ്ഞിരാമൻനായരുടെയും ഉണിക്കുന്നകണ്ടി മാധവി അമ്മയുടെയും മകനാണ്. ഭാര്യ ബിന്ദു, മക്കൾ ആരതി ,അഥീന മരുമകൻ, കൃഷ്ണസ്വരൂപ് .സഹോദരങ്ങൾ സരോജിനി, വിജയൻ, വിജയ, ധനലക്ഷ്മി (മുൻ പ്രസിഡണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്)

Tags:    
News Summary - School Headmaster Train Accident-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.