സ്കൂൾ വിദ്യാര്‍ഥിനിയെ ആക്രമിച്ച് കവര്‍ച്ച; അന്വേഷണം പ്രദേശവാസികളെ കേന്ദ്രീകരിച്ച്

കട്ടപ്പന: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അടിച്ച് വീഴ്ത്തി ആഭരണം കവര്‍ന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നു. മേരികുളം യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയെ അടിച്ചുവിഴ്ത്തി സ്വര്‍ണക്കമ്മലും വെള്ളി പാദസരവും കവർന്ന സംഭവത്തിൽ പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

സംശയാസ്പദമായി പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് കെ.ചപ്പാത്ത് വള്ളക്കടവിന് സമീപം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ അടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവര്‍ന്നത്. മേരികുളത്തെ യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനി സ്‌കൂള്‍ ബസിറങ്ങി മെയിന്‍ റോഡില്‍നിന്ന് വീട്ടിലേക്കുള്ള വിജന വഴിയിലൂടെ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ വല്യമ്മയാണ് കുട്ടിയുടെ ചെരുപ്പുകള്‍ വഴിയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തേയിലക്കാട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചു വരുന്നു.

Tags:    
News Summary - School girl attacked and robbed; The investigation focused on local residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.