തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നുമുതൽ 12ാം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസം ഒരു ഡയറ ക്ടറേറ്റിന് കീഴിൽ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സമർപ്പി ച്ച ഡോ. എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചാണ് തീരുമാനം. ഇതോടെ ഹ ൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ ഏകീകരണം നിലവിൽ വരും. ഇതിെൻറ ഭാഗമായി പൊതുവിദ്യാഭ ്യാസ മേഖലയിലെ മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ രൂപവത്കരിക്കാനും തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വൊക ്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടറുകളാണ് ഒന്നാകുന്നത്. ഐ.എ.എസ് കേഡറിലുള്ള ഉദ്യോഗസ്ഥനാകും പുതിയ ഡയറക്ടേററ്റിെൻറ ചുമതല. അക്കാദമിക് വിദഗ്ധനെ കൂടി ഇൗ പദവിയിലേക്ക് പരിഗണിക്കാമെന്ന കമ്മിറ്റി ശിപാർശ സർക്കാർ തള്ളി.
ഖാദർ കമ്മിറ്റി റിേപ്പാർട്ടിലെ ശിപാർശകൾ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് മന്ത്രിസഭ തീരുമാനം. ആദ്യഘട്ടം 2019-20 അധ്യയനവർഷം തന്നെ നടപ്പാക്കാൻ തുടങ്ങും.
നിലവിൽ ഡി.പി.ഐ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റുകൾ നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു ഉൾപ്പെടെ പൊതുപരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷനെ പരീക്ഷ കമീഷണറായി നിയമിക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ നിലവിലേതുപോലെ തുടരും. ഈ വിഭാഗങ്ങൾ ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷെൻറ പരിധിയിലായിരിക്കും. മേഖല, ജില്ല, ഉപജില്ല തലത്തിലുള്ള ആർ.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നീ ഓഫിസ് സംവിധാനങ്ങൾ തുടരും.
ഹയർ സെക്കൻഡറിതലം വരെ സ്ഥാപന മേധാവി പ്രിൻസിപ്പലായിരിക്കും. നിലവിലെ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പൽ ആകും. സ്കൂളിെൻറ പൊതു ചുമതലയും ഹയർ സെക്കൻഡറി വിഭാഗത്തിെൻറ അക്കാദമിക് ചുമതലയും പ്രിൻസിപ്പൽ വഹിക്കും.
ഹൈസ്കൂളിെൻറ നിലവിലെ ഓഫിസ് സംവിധാനം ഹയർ സെക്കൻഡറിക്ക് കൂടി ബാധകമായ രീതിയിൽ പൊതു ഓഫിസായി മാറും. ശമ്പളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലെ സംവിധാനം തുടരും.
ഹയർ സെക്കൻഡറി ഇല്ലാത്ത സ്കൂളുകളിൽ നിലവിലെ സമ്പ്രദായം അതേപടി തുടരും. ഏകീകരണവുമായി ബന്ധപ്പെട്ട് സമഗ്ര സ്പെഷൽ റൂൾ ഉണ്ടാക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ലയിപ്പിക്കുന്ന സ്കൂളുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ശിപാർശ സമർപ്പിക്കാൻ പുതിയ ഡയറക്ടറെ ചുമതലപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.