എൽ.പി, യു.പി ക്ലാസ് ഘടനാമാറ്റത്തിന് ഹൈകോടതിയുടെ അംഗീകാരം

കൊച്ചി: ദേശീയ വിദ്യാഭ്യാസ നിയമത്തിലെ എൽ.പി, യു.പി ക്ലാസുകളുടെ ഘടനാമാറ്റത്തിന് ഹൈകോടതിയുടെ അംഗീകാരം. ഘടന മാറ്റ ിയതിൽ തെറ്റില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.

ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ലോവർ പ്രൈമറി (എൽ.പി) വിഭാഗത് തിലേക്കും ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ അപ്പർ പ്രൈമറി (യു.പി) വിഭാഗത്തിലേക്കും മാറ്റുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നിയമം. ഇതിനാണ് ഹൈകോടതി ഫുൾ ബെഞ്ച് ഇപ്പോൾ അംഗീകാരം നൽകിയത്.

നിയമം അനുശാസിക്കുന്ന വിധം വിദ്യാഭ്യാസഘടന പുന:ക്രമീകരിക്കുന്നതിന് സർക്കാർ ഉന്നയിക്കുന്ന തടസവാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഹൈകോടതി വ്യക്തമാക്കി. വിദ്യാധനം സർവധനാൽ പ്രധാനമാണ്. അതിനാൽ അക്കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകളോ നീക്കങ്ങളോ പാടില്ല. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണം. അതു കൊണ്ട് വിദ്യാഭ്യാസ അവകാശ നിയമം അംഗീകരിക്കണമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

നിലവിൽ 1-4 വരെ ക്ലാസുകൾ ലോവർ പ്രൈമറിയും 5-7 വരെ ക്ലാസുകൾ അപ്പർ പ്രൈമറിയും ആയിരുന്നു. ഇതിനാണ് വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ മാറ്റം വരുത്തിയത്. ഇതിനെ ചോദ്യം ചെയ്ത് സ്കൂൾ മാനേജ്മെന്‍റുകളാണ് ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - School Class Reschedule High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.