Posted On
date_range Updated On
date_range ബൈക്കിൽ കടത്തവെ അഞ്ച് കിലോ കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ; വീട്ടിൽനിന്ന് 11 കിലോയും 20 ലക്ഷം രൂപയും കണ്ടെടുത്തു
കോട്ടക്കൽ: ബൈക്കിൽ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്.
ചങ്കുവെട്ടി -കോട്ടക്കൽ റോഡിൽവെച്ചാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടർന്നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതും കൂടുതൽ കിലോ കഞ്ചാവും പണവും കണ്ടെത്തിയതും.
കോട്ടക്കലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.