Posted On
date_range Updated On
date_range പെരുമ്പാവൂരിൽ സ്കൂൾ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂർ: വേങ്ങൂരിൽ സ്കൂൾ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു. വേങ്ങൂർ സാന്തോം പബ്ളിക് സ്കൂളിലെ ജീവനക്കാരി പ്രളയിക്കാട് ആര്‍ത്തുങ്കല്‍ എല്‍സി എബിയാണ് മരിച്ചത്. പെരുമ്പാവൂരിനടുത്ത സാന്തോം സ്‌കൂളിന്റെ ബസാണ് രാവിലെ എട്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു അപകടത്തിൽ 15ഓളം വിദ്യാർഥികൾക്കും ഒരു അധ്യാപികക്കും പരിക്കേറ്റു. അധ്യാപികയുടെ നില ഗുരുതരമാണ്. സാന്തോം പബ്ളിക് സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.