തിരുവനന്തപുരം: കൃഷിവകുപ്പിൽ ക്ലർക്ക് തസ്തികയിൽനിന്ന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, അക്കൗണ്ട് ഓഫിസർവരെ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തയാറാക്കിയ പട്ടികയിൽ ക്രമക്കേട്. 2010 മുതൽ എസ്.സി-എസ്.ടി ജീവനക്കാർക്ക് ലഭിക്കേണ്ട ഉദ്യോഗക്കയറ്റം ഇല്ലാതാക്കിയെന്നാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ കണ്ടെത്തൽ.
സർവിസ് ചട്ടം 13A (1)a പ്രകാരം എൽ.ഡി ക്ലർക്ക് തസ്തികയിലുള്ളവർക്ക് യു.ഡി ക്ലർക്ക് പ്രമോഷന് അർഹതയുണ്ട്. എന്നാൽ, വർഷങ്ങളായി ഇത് നൽകുന്നില്ലെന്നാണ് പരാതി. പകരം, ജനറൽ വിഭാഗത്തിലെ ജൂനിയറായവർക്ക് പ്രമോഷൻ നൽകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സീനിയർ ക്ലർക്ക് കെ.ബി. ഗിരീഷ്കുമാറാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ, അദ്ദേഹത്തിന് അനുകൂല വിധി ഉണ്ടായി.
തുടർന്ന് തിരുവനന്തപുരം കൃഷി ഡയറക്ടർ ഓഫിസിൽ ജൂനിയർ സൂപ്രണ്ടായി ചുമതലയേറ്റു. തടസ്സപ്പെട്ട സ്ഥാനക്കയറ്റങ്ങൾ ഒന്നൊന്നായി നൽകി ഉത്തരവിറക്കിയശേഷമാണ് നടപടി. ട്രൈബ്യൂണലിന്റെ വിധിന്യായത്തിലൂടെ നിലവിലെ സ്ഥാനക്കയറ്റ പട്ടിക പുനഃക്രമീകരിക്കേണ്ടിവരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.