പട്ടികജാതി-വർഗ ഹോസ്റ്റൽ വാർഡനെ കഠിന തടവിന് ശിക്ഷിച്ചു

തിരുവനന്തപുരം: പട്ടികജാതി-വർഗ വകുപ്പിന്റെ കീഴിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ വാർഡനെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം വെള്ളയമ്പലം പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ വാർഡനായിരുന്ന രാജീവ് കുമാറിനെ മൂന്ന് ഇലക്ട്രിസിറ്റി ബില്ലുുകളിൽ 1,13,720 രൂപ തിരിമറി നടത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് മൂന്നര വർഷം കഠിന തടവിനും 1,40,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

2004-2005 കാലഘട്ടത്തിൽ ഹോസ്റ്റലിലെ വാർഡനായിരുന്ന രാജീവ് കുമാർ. ഹോസ്റ്റലിലെ മൂന്ന് ഇലക്ട്രിസിറ്റി ബില്ലുകളിൽ ക്രമക്കേട് നടത്തി 1,13,720 രൂപ തിരിമറി നടത്തിയെന്ന് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് കണ്ടെത്തി.

ഡി.വൈ.എസ്.പി. ആയിരുന്ന രാജ് മോഹൻ നായർ രജിസ്റ്റർ ചെയ്ത് ഡി.വൈ.എസ്.പി യായിരുന്ന മധുസൂദനൻ അന്വേഷണം നടത്തി ഡി.വൈ.എസ്.പി. ആയിരുന്ന കൃഷ്ണകുമാർ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ രാജീവ് കുമാർ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർമാരായ ഉണ്ണികൃഷ്ണൻ ചെറുന്നിയൂർ, രഞ്ജിത്ത് കുമാർ എന്നിവർ ഹാജരായി.

Tags:    
News Summary - Scheduled Caste and Scheduled Tribe hostel warden sentenced to rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.