Posted On
date_range Updated On
date_range ലാവ്ലിൻ അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക്; കേസ് തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡൽഹി: എസ്.എൻ.സി ലാവ്‍ലിന്‍ അഴിമതി കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും കേസ് രണ്ടംഗ ബെഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. കേസിൽ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും. പുതിയ ബെഞ്ചിലേക്ക് ഹര്‍ജികള്‍ മാറ്റാനുള്ള കാരണം വ്യക്തമല്ല.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ നേരത്തെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ആ വിധി ചോദ്യംചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യരും ആർ ശിവദാസനും അപ്പീൽ നൽകിയിരുന്നു. കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ളവരുടെ ഹര്‍ജികളിൽ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.