കൊച്ചി: എസ്.ബി.െഎയിൽ ലയിച്ചെങ്കിലും എസ്.ബി.ടിയുടെ പേരിലുള്ള ജീവനക്കാരുടെ സംഘടനകളിൽ തുടരാൻ ഹൈകോടതിയുടെ അനുമതി. ജീവനക്കാരുടെ ഇഷ്ടത്തിന് ഏതെങ്കിലും യൂനിയെൻറ ഭാഗമാകാനുള്ള അവസരം നൽകാനും കോടതി നിർദേശിച്ചു. ബാങ്ക് ലയനത്തിെൻറ പശ്ചാത്തലത്തിൽ എസ്.ബി.ടിയിലെ ജീവനക്കാരുടെ സംഘടനക്ക് എസ്.ബി.ഐയിൽ പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് എസ്.ബി.ടി എംപ്ലോയീസ് യൂനിയൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
പഴയ എസ്.ബി.ടി ജീവനക്കാർ ഏത് യൂനിയനിലാണ് അംഗത്വം എടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് നിർദേശിച്ച് എസ്.ബി.ഐ രണ്ടാഴ്ചക്കുള്ളിൽ സർക്കുലർ ഇറക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. സർക്കുലറിനുള്ള മറുപടിയായി പഴയ എസ്.ബി.ടി ജീവനക്കാർ ഏത് യൂനിയെൻറ വരിസംഖ്യയാണ് ശമ്പളത്തിൽനിന്ന് പിരിക്കേണ്ടതെന്ന് വ്യക്തമാക്കി ആറാഴ്ചക്കുള്ളിൽ ഫോറം പൂരിപ്പിച്ച് നൽകണം. ഇങ്ങനെ നൽകാത്തവരെ പഴയ എസ്.ബി.ടിയിലെ യൂനിയനുകളിൽതന്നെ തുടരുന്നവരായി കണക്കാക്കണം. ഇവരിൽനിന്ന് ബന്ധപ്പെട്ട സംഘടനയുടേതിന് അനുസൃതമായ വരിസംഖ്യ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.