സെക്രട്ടറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം VIDEO

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെ ദേശീയ പണിമുടക്ക് അനുകൂലികളുടെ ആക ്രമണം. മാനേജരുടെ കാബിനിൽ അതിക്രമിച്ച് കയറിയ സമരക്കാർ ഉപകരണങ്ങൾ തകർത്തു.

രാവിലെ പത്തര മണിയോടെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. മാനേജർ സന്തോഷ് ഉപയോഗിച്ചിരുന്ന മേശയും കമ്പ്യൂട്ടറും ടെലിഫോണും സമരക്കാർ തല്ലി തകർത്തു.

സംഭവത്തിൽ കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമീഷണർക്ക് ബാങ്ക് മാനേജർ പരാതി നൽകി. അന്വേഷണ സംഘം ബ്രാഞ്ചിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാനേജരുടെ കാമ്പിനിലെ സി.സിടിവി കാമറകൾ പ്രവർത്തിച്ചിരുന്നില്ല.

ബാങ്കിലെ ഭൂരിപക്ഷം ജീവനക്കാരും ദേശീയ പണിമുടക്കിൽ പങ്കെടുക്കാത്തതിനാൽ ചൊവ്വാഴ്ച ട്രഷറി ബ്രാഞ്ച് പ്രവർത്തിച്ചിരുന്നു. സമരാനുകൂലികളായ ബാങ്ക് ജീവനക്കാർ തന്നെയാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

ബാങ്ക് പരിസരത്ത് പൊലീസിനെ വിന്യസിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് ഡി.സി.പി ചൈത്ര തെരേസ ജോൺ മാധ്യമങ്ങളോട് പറഞ്ഞു. അക്രമ സമയത്ത് ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തും. ബാങ്ക് ജീവനക്കാർ തന്നെയാണ് അക്രമം നടത്തിയതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഡി.സി.പി വ്യക്തമാക്കി.

ബാങ്ക്​ ജീവനക്കാരായ എൻ.ജി.ഒ യൂണിയ​ൻ നേതാവ്​ സുരേഷ്​ ബാബു ഉൾ​െപ്പടെ അഞ്ചു പേരെ തിരിച്ചറിഞ്ഞതായി പൊലീസ്​ പറഞ്ഞു. ഇവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ്​ അറിയിച്ചു.

Full View
Tags:    
News Summary - SBI Treasury Branch Attack -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.