എ​സ്.​ബി.​െ​എ സ​ർ​വി​സ്​ ചാ​ർ​ജു​മാ​യി സാ​ധാ​ര​ണ​ക്കാ​രെ പി​ഴി​യു​ന്നു​വെ​ന്ന്​

കൊച്ചി: ലാഭമെല്ലാം കിട്ടാക്കടത്തിലേക്ക് മാറ്റിയശേഷം എസ്.ബി.െഎ സർവിസ് ചാർജുമായി സാധാരണ ഇടപാടുകാരെ പിഴിയുന്നതായി ആരോപണം. കഴിഞ്ഞ ഒമ്പത് സാമ്പത്തിക വർഷങ്ങളിലെ ലാഭക്കണക്കും കിട്ടാക്കടത്തിലേക്ക് മാറ്റിയ തുകയും പ്രസിദ്ധീകരിച്ച് ഒാൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് ഇൗ ആരോപണവുമായി രംഗത്തുള്ളത്.

2006^07 സാമ്പത്തിക വർഷം പതിനായിരം കോടി രൂപ പ്രവർത്തന ലാഭമുണ്ടായിരുന്ന എസ്.ബി.െഎ അതിൽ 5,458 കോടിയും കിട്ടാക്കടത്തിലേക്ക് വകമാറ്റി ബാക്കി 4,542 കോടിയാണ് ലാഭമായി കാണിച്ചത്. 2007^08ൽ 13,107 കോടിയിൽ 6,378 കോടിയും 2008^09ൽ 17,915 കോടിയിൽ 8,794 കോടിയും 2009^10ൽ 18,320 കോടിയിൽ 9,154 കോടിയും 2010^11ൽ 25,335 കോടിയിൽ 17,071കോടിയും 2011^12ൽ 31,573 കോടിയിൽ 19,866 കോടിയും, 2012^13ൽ 31,082 കോടിയിൽ 16,977 കോടിയും, 2013^14 വർഷത്തിൽ 32,102 കോടിയിൽ 21,218 കോടിയും 2014^15 വർഷത്തിൽ 38,914 കോടിയിൽ 25,812 കോടിയും കിട്ടാക്കടത്തിലേക്ക് വകമാറ്റി. ഇൗ വർഷങ്ങളിൽ ബാക്കിത്തുകയാണ് ലാഭമായി കാണിച്ചത്.

വൻകിട കോർപറേറ്റുകൾ കുടിശ്ശികയാക്കിയിരിക്കുന്ന കടം സൃഷ്ടിച്ച പ്രശ്നങ്ങൾ മറികടക്കുന്നതിന് ലാഭത്തി​െൻറ സിംഹഭാഗവും വകമാറ്റിയ ശേഷമാണ്, സാധാരണക്കാർക്കുമേൽ പിഴയായും സേവന നിരക്കായുമൊക്കെ വലിയ തുക അടിച്ചേൽപിക്കുന്നതെന്നാണ് ആരോപണം. സേവിങ്സ്  ബാങ്ക് അക്കൗണ്ടിൽ ഗ്രാമങ്ങളിൽ ആയിരം രൂപയും ഇടത്തരം നഗരങ്ങളിൽ രണ്ടായിരം രൂപയും നഗരങ്ങളിൽ മൂവായിരം രൂപയും വൻകിട നഗരങ്ങളിൽ അയ്യായിരം രൂപയും സൂക്ഷിക്കാത്ത ഇടപാടുകാരിൽനിന്ന് ഏപ്രിൽ മുതൽ നൂറ് രൂപവരെ പിഴയും അതി​െൻറ സേവന നികുതിയും ചുമത്താനാണ് ബാങ്കി​െൻറ തീരുമാനം. ഇതിന് പുറമേ മൂന്ന് തവണയിൽകൂടുതൽ നിക്ഷേപം നടത്തുകയോ നാലുതവണയിൽ കൂടുതൽ പിൻവലിക്കൽ നടത്തിയാലോ അധിക സർവിസ് ചാർജും ഇൗടാക്കും. മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇത്തരം നിയന്ത്രണങ്ങൾവഴി സാധാരണക്കാരായ ഇടപാടുകാരെ അകറ്റുന്നതിനെതിരെ ജീവനക്കാരുടെയിടയിലും ശക്തമായ പ്രതിഷേധമുണ്ട്. പ്രതിഷേധം കേന്ദ്രഗവൺമ​െൻറിനെ അറിയിക്കുന്നതിനായി ധനമന്ത്രിക്ക് കത്തയക്കാനും ഏപ്രിൽ 12ന് പ്രതിഷേധ ദിനാചരണത്തിനും പദ്ധതിയുണ്ട്.

ഇടപാടുകാരുടെ ഇടയിലും പ്രതിഷേധം ശക്തമാണ്. ഇതി​െൻറ ഭാഗമായി ഏപ്രിൽ ആറിന് ഇടപാട് രഹിത ദിനമായി ആചരിക്കാൻ നവമാധ്യമങ്ങൾ വഴി ആഹ്വാനം പ്രചരിക്കുന്നുണ്ട്. അതിനിടെ, ബാങ്ക് ലയനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇടപാടുകാർക്കും ലഭിച്ചുതുടങ്ങി. നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവർക്കാണ് അറിയിപ്പുകൾ ലഭിച്ചത്. അസോസിയേറ്റ് ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവരോട് ഏപ്രിൽ ഒന്നുമുതൽ ഇതിനായി എസ്.ബി.െഎ ഒാൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താനാണ് അറിയിപ്പ്.

Tags:    
News Summary - sbi service charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.