എസ്.ബി.ഐ ആക്രമണം: എൻ.ജി.ഒ യൂനിയൻ നേതാക്കൾക്ക് സസ്പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക് ദി​വ​സം പ്ര​വ​ർ​ത്തി​ച്ച സ്​​റ്റാ​ച്യൂ​വി​ലെ എ​സ്.​ബി. ​ഐ ബാ​ങ്ക് ആ​ക്ര​മി​ച്ച കേ​സിൽ അറസ്റ്റിലായ മൂന്ന് എ​ൻ.​ജി.​ഒ യൂ​നി​യ​ൻ നേതാക്കൾക്ക് സസ്പെൻഷൻ. സുരേഷ് ബാബു, സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഇവർ ഉൾപ്പടെ 8 നേതാക്കളുടെ ജാമ്യാപേക്ഷ തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി തള്ളി.

അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക് ദി​വ​സം രാ​വി​ലെ 10.15നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്.​ബി.​ഐ മെ​യി​ൻ ട്ര​ഷ​റി ശാ​ഖ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ക​മ്പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ ബാ​ങ്കി​നു​ള്ളി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം വ​രു​ത്തു​ക​യും ബാ​ങ്ക് മാ​നേ​ജ​ർ സ​ന്തോ​ഷി​നെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്​​തുവെന്നാണ്​ കേ​സ്. ആ​ക്ര​മ​ണ​ത്തി​ൽ ബാ​ങ്കി​​​​​െൻറ ക​മ്പ്യൂ​ട്ട​ർ, ലാ​ൻ​ഡ് ഫോ​ൺ, ഗ്ലാ​സ് ചേം​ബ​ർ എ​ന്നി​വ ന​ശി​ച്ചിരുന്നു.

Tags:    
News Summary - SBI Attack Case NGO Union Leders-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.