കൊയിലാണ്ടി: സോളാർ കേസിൽ സരിത നായർ ഉൾപ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസിൽ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ വെറുതെ വിട്ടത്.
കോഴിക്കോട് എരഞ്ഞിക്കൽ മൊകവൂർ സ്വദേശിയായ വിൻസന്റ് സൈമൺ എന്നയാൾ നൽകിയ കേസിലാണ് കോടതി വിധി. ടീം സോളാർ കമ്പനിയുടെ പാലക്കാട്, തൃശൂർ ജില്ലകളുടെ ഡീലർഷിപ് അനുവദിക്കാമെന്നുപറഞ്ഞ് പരാതിക്കാരനിൽ നിന്ന് പന്ത്രണ്ട് ലക്ഷം കൈവശപ്പെടുത്തിയതിനു ശേഷം ഡീലർഷിപ് അനുവദിക്കാതെയും പണം തിരിച്ചുകൊടുക്കാതെയും പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകൾ നൽകി വിശ്വാസവഞ്ചന ചെയ്തെന്നായിരുന്നു കേസ്.
2014ൽ ചാർജ് ചെയ്ത കേസിൽ പരാതിക്കാരൻ ഭാഗം 32 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. കേസിൽ 10 വർഷത്തിനു ശേഷമാണ് മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടത്. പ്രതികൾക്കു വേണ്ടി അഡ്വ. കെ.കെ. ലക്ഷ്മിഭായ്, അഡ്വ. എം. മഹേഷ്, അഡ്വ. അലക്സ് ജോസഫ്, അഡ്വ. നിഷ കെ. പീറ്റർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.