സന്നിധാനത്ത് ശരണം വിളിച്ച്​ പ്രതിഷേധിച്ചവർ അറസ്​റ്റിൽ VIDEO

ശബരിമല : നിരോധനാജ്ഞക്കെതിരെ സന്നിധാനത്ത് സംഘം ചേർന്ന്​ ശരണം വിളിച്ച്​ പ്രതിഷേധിച്ചവർ അറസ്​റ്റിൽ. രാത്രി പത്തേകാലോടെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വലിയ തിരുമുറ്റത്തെ വാവരു നടക്ക്​ മുമ്പിലാണ് ഭക്തർ നിലത്തിരുന്ന് ശരണം വിളിച്ച് പ്രതിഷേധിച്ചത്‌.

വലിയ തിരുമുറ്റത്ത് കൂട്ടംകൂടിയുള്ള ശരണം വിളിയും പ്രതിഷേധവും നിരോധനാജ്ഞ ലംഘനവും നിയമ വിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചുവെങ്കിലും ഇതു കൂട്ടാക്കാൻ പ്രതിഷേധക്കാർ തയാറായില്ല. പിരിഞ്ഞു പോകണമെന്ന്​ പൊലീസ്​ അനൗൺസ്​ ചെയ്​​തിട്ടും ശരണം വിളി തുടർന്നതോടെ എൺപതോളം വരുന്ന പ്രതിഷേധക്കാരെ​ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു​. ആദ്യമായാണ്​ സന്നിധാനത്ത്​ പൊലീസ്​ അനൗൺസ്​മ​​െൻറിലൂടെ മുന്നറിയിപ്പ്​ നൽകുന്നത്​.

അതേസമയം തങ്ങൾ പ്രതിഷേധിക്കുകയല്ലായിരുന്നുവെന്നും ശരണം വിളിക്കുക മാത്രമാണ്​ ചെയ്​തതെന്നും കസ്​റ്റഡിയിലായ ചിലർ പറയുന്നുണ്ടായിരുന്നു. ഇവരെ പമ്പയിലെത്തിച്ച ശേഷം പത്തനംതിട്ട ക്യാമ്പി​ലേക്ക്​ മാറ്റുമെന്നാണ്​ ലഭിക്കുന്ന വിവരം. ഇവർക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.

Tags:    
News Summary - sarana mantra chanted protest in sannidhanam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.