അക്ഷരങ്ങള്‍ കൂട്ടുകൂടിയ കലാലയമുറ്റത്ത് സാനു മാഷത്തെി

തിരുവനന്തപുരം: ഒരുവട്ടം കൂടി യൂനിവേഴ്സിറ്റി കോളജിന്‍െറ പടികയറിയപ്പോള്‍ എം.കെ. സാനുമാഷിന്‍െറ മുഖത്ത് എന്തെന്നില്ലാത്ത പ്രകാശമായിരുന്നു. അക്ഷരങ്ങള്‍ കൂട്ടുകൂടിയ വഴികളില്‍ ഭാര്യ രത്നമ്മയെ മുറുകെപിടിച്ച് നവതിയുടെ നിറവിലേക്ക് മാഷ് നടന്നുകയറി. യൂനിവേഴ്സിറ്റി കോളജിന്‍െറ ശതോത്തര സുവര്‍ണ ജൂലിബി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ ഇംഗ്ളീഷ് വിഭാഗവും എം.കെ. സാനു ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച നവതി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മലയാളിയുടെ ബഹുമുഖ പ്രതിഭ  എത്തിയത്. അറിവിന്‍െറ മഹാസമുദ്രമാണ് എം.കെ. സാനുവെന്നും ആ സമുദ്രത്തില്‍നിന്ന് മലയാളിക്ക് ലഭിച്ചതെല്ലാം മുത്തുകളായിരുന്നെന്നും  ഉദ്ഘാടനം നിര്‍വഹിച്ച നടന്‍ മധു പറഞ്ഞു. നാടകത്തെ കുറിച്ചും രംഗഭാഷയെക്കുറിച്ചും ഇത്രയും ഗൗരവമായി പഠിക്കുകയും അതു ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്ത എഴുത്തുകാരുടെ പട്ടികയില്‍ പ്രഥമസ്ഥാനീയനാണ് അദ്ദേഹമെന്നും മധു കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍െറ നവതി സന്ദേശം നാടകകൃത്ത് ടി.എം. എബ്രഹാം വായിച്ചു.

എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളിക്ക് പുതിയ ഉണര്‍വും ചൈതന്യവും നല്‍കിയ ഈ ഗുരുനാഥനോട് കേരളം ഏറെ കടപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.  ഐക്യകേരളത്തിന് പറക്കാനുള്ള ആകാശം സൃഷ്ടിച്ചുകൊണ്ട് മുമ്പേ പറന്ന പക്ഷിയാണ് സാനുമാഷെന്ന് കവി പ്രഭാവര്‍മ ചൂണ്ടിക്കാട്ടി. യൗവനത്തിന്‍െറ തീക്ഷ്ണതയുള്ള വാക്കുകളും പ്രഭാഷണങ്ങളുമാണ് സാനുമാഷിന്‍േറതെന്ന് കേരള ചലച്ചിത്ര വികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. യൂനിവേഴ്സിറ്റി കോളജ് 150ാം വാര്‍ഷികാഘോഷ സമിതിക്കുവേണ്ടി ലെനിന്‍ രാജേന്ദ്രനും കോളജിനുവേണ്ടി പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. വിനയചന്ദ്രനും വിവിധ ഡിപ്പാര്‍ട്മെന്‍റ് മേധാവികള്‍, കോളജ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവരും സാനുമാഷിനെ ആദരിച്ചു. മാളുബെന്‍ പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിമര്‍ശ പ്രബന്ധങ്ങളുടെ സമാഹാരം ‘വിമര്‍ശനവും വിമര്‍ശകരും’ നടന്‍ മധു ഡോ. അയ്യപ്പപ്പണിക്കരുടെ മകള്‍ മീരാകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു.

നിങ്ങള്‍ പുതുവഴിവെട്ടുമ്പോള്‍ ആരുടെ സഹായവും പ്രതീക്ഷിക്കരുതെന്നും സഹായിക്കാന്‍ വരുന്നവര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും സാനു മാഷ് പറഞ്ഞു. ഒരുകാലത്ത് മലയാള സാഹിത്യത്തിന് മലയാള അധ്യാപകരെക്കാള്‍ കൂടുതല്‍ സംഭാവന ചെയ്തത് പി. ശങ്കരന്‍നമ്പ്യാര്‍, കെ. അയ്യപ്പപ്പണിക്കര്‍, എം.പി. പോള്‍ തുടങ്ങിയ ഇംഗ്ളീഷ് അധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ളീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എം.കെ. സാനു നിര്‍വഹിച്ചു. വകുപ്പ് മേധാവി ക്രിബുന വിശ്വാസ് സ്വാഗതവും ഫാ. റോബി കണ്ണഞ്ചിറ നന്ദിയും പറഞ്ഞു.

Tags:    
News Summary - sanu master university colllege,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.