Posted On
date_range Updated On
date_range സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കൊച്ചിയിൽ
കൊച്ചി: 74ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിെൻറ സൗത്ത് സോൺ യോഗ്യത മത്സരങ്ങൾ കൊച്ചിയിൽ നടക്കും. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ 14നായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. മത്സരക്രമങ്ങൾ പിന്നീട് അറിയിക്കുമെന്ന് കെ.എഫ്.എ സെക്രട്ടറി അനിൽ കുമാർ അറിയിച്ചു. 20ന് ഐ.എസ്.എൽ തുടങ്ങുന്നതിനാൽ മഹാരാജാസ് കോളജിൽ മത്സരങ്ങൾ നടത്താൻ ധാരണയാവുകയായിരുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, അന്തമാൻ-നികോബാർ, പോണ്ടിച്ചേരി ടീമുകളാണ് യോഗ്യത മത്സരങ്ങളിൽ സൗത്ത് സോണിലുള്ളത്. കേരള ടീമിനെ ഏഴിന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.