'ഒരു നേതാവ്​ ഇരുമുടിക്കെട്ട്​ എടുത്തെറിഞ്ഞു'; കെ.സുരേന്ദ്രനെ വിശ്വ ഹിന്ദു പരിഷത്ത്​ വേദിയിൽ വിമർശിച്ച്​ നടൻ സന്തോഷ്​

തൃശൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് നടൻ സന്തോഷ്. ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും അതിന് ഭഗവാൻ അറിഞ്ഞുകൊടുത്ത ശിക്ഷയാണ് ഇപ്പോൾ കാണുന്നതെന്നും സന്തോഷ് പറഞ്ഞു. തൃശൂർ പാട്ടുരായ്ക്കലിൽ തുവ്വൂർ രക്തസാക്ഷി അനുസ്മരണത്തി​െൻറ ഭാഗമായി വിശ്വഹിന്ദു പരിഷത്ത്​ സംഘടിപ്പിച്ച ഹിന്ദു ധർമ ജനജാഗ്രത സദസ്സ്​​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാൻ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ്​ പാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞുവെന്ന് കെ. സുരേന്ദ്ര​െൻറ പേര് പറയാതെ സന്തോഷ് തുറന്നടിച്ചു. ഹിന്ദുവിന്‍റെ അവസ്ഥക്ക്​ കാരണം ഹിന്ദുക്കൾ തന്നെയാണ്​. ഓരോരുത്തർക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാൻ തന്നെയാണ് കൊടുത്തത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മൾ കാണുന്നുണ്ട്. ഒരു നേതാവ്​ ഇരുമുടിക്കെട്ട്​ എടുത്തെറിഞ്ഞു. ഹിന്ദു സംഘടനകളുടെ തലപ്പത്തെത്തുന്നവർ ലീഡർ ആവുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളായി മാറുകയാണ്. കോടാനുകോടി ദൈവങ്ങളുള്ള ഹിന്ദുവിന്​ ആൾദൈവങ്ങളെ ആവശ്യമില്ല -സന്തോഷ് പറഞ്ഞു.

ശബരിമല വിവാദ കാലത്ത് സംഘ്​പരിവാർ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന സന്തോഷ് പിന്നീട് ബി.ജെ.പിയിലെ ഗ്രൂപ്പിസത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി നേതൃത്വത്തിനോട് അകലത്തിലായിരുന്നു.

Tags:    
News Summary - Santhosh K Nayar against k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.