ശാന്തിവനം: പദ്ധതിയിൽ നിന്ന്​ പിന്നോട്ടില്ലെന്ന്​ കലക്​ടർ; പ്രതിഷേധം കത്തുന്നു

കൊച്ചി: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സ ഫിറുള്ള. പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചുകൊണ്ടായിരിക്കും ടവർ നിർമ്മാണം എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, വനത്തിന്​ നടുവിലൂടെ നിരവധി മരങ്ങൾ വെട്ടിമാറ്റി വൈദ്യുതി ബോർഡിൻെറ 110 കെ.വി വൈദ്യുതി ലൈൻ ടവറിനായി നിർമാ ണ പ്രവർത്തികൾ നടത്തുന്നതിനെതിരെ സമരം ശക്തമാവുകയാണ്​. ശാന്തിവനം സംരക്ഷണസമിതിക്ക്​ പിന്തുണയുമായി എത്തിയവ​െര പൊലീസ്​ തടയുകയാണെന്ന്​ പ്രതിഷേധക്കാർ ആരോപിച്ചു. വൻ പൊലീസ്​ സന്നാഹത്തോടെയാണ്​ ​ൈപലിങ്​ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്​. അലൈൻമ​െൻറ്​ മാറ്റാതെ പദ്ധതി ശാന്തിവനത്തിനുള്ളിലൂടെ കടന്നുപോകുന്നത്​ പ്രമുഖരുടെ സ്ഥലം നഷ്​ടപ്പെടാതിരിക്കാനാണ്​. പദ്ധതി പ്രദേശം വനംമന്ത്രിയും വൈദ്യുതിമന്ത്രിയും സന്ദർശിക്കണമെന്നും കെ.എസ്​.ഇ.ബി പദ്ധതിയുടെ പേരിൽ ശാന്തിവനത്തെ നശിപ്പിക്കുകയാണെന്നും സമരക്കാർ പ്രതികരിച്ചു.

പ്രദേശത്ത്​ സമരം ശക്തമായതോടെ കോൺഗ്രസ്​ എം.എൽ.എ വി.ഡി സതീശൻ സ്ഥലത്തെത്തി. നാലു സ​െൻറ്​ സ്ഥലത്താണ്​ ടവർ നിർമാണ അനുമതിയുള്ളത്​. എന്നാൽ അതി​​െൻറ പേരിൽ ശാന്തിവനത്തിലെ 50 സെ​േൻറാളം സ്ഥലം നശിപ്പിച്ചിട്ടുണ്ട്​. സ്​ത്രീയും മകളും മാത്രം താമസിക്കുന്നയിടവും അവർ സംരക്ഷിക്കുന്ന വനവും കൈയേറി നശിപ്പിക്കുന്നത്​ നിയമപരമായി നേരിടും. പ്രകൃതിയെ സംരക്ഷിച്ച്​ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ്​ അധികൃതർ വ്യക്തമാക്കുന്നത്​. സോഷ്യൽ ഫോറസ്ട്രിയും കെ.എസ്.ഇ.ബിയും നടത്തിയ സർവേ പ്രകാരം ടവർ നിർമാണത്തിനായി മൂന്ന് മരങ്ങൾ പൂർണമായും അഞ്ച് മരങ്ങൾ ഭാഗികമായും മുറിക്കേണ്ടി വരുമെന്നാണ്​ പറഞ്ഞത്.​ എന്നാൽ ശാന്തിവനം ഭാഗികമായി നശിപ്പിക്കപ്പെടുകയാണെന്നും സ്ഥലം ഉടമ മീന മേനോന്​ നിയമസഹായം നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു.

കെ.എസ്.ഇ.ബി പണി തുടങ്ങിയ സ്ഥിതിക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. നിയമപരമായി നീങ്ങുന്നതിനൊപ്പം പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മീന മേനോന്‍ പറഞ്ഞു.

ശാന്തിവനത്തിന് മുകളിലൂടെ മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെ.വി വൈദ്യുതിലൈനാണ് സ്ഥാപിക്കുന്നത്. 2013ലാണ് 110 കെ.വി വൈദ്യുതി ലൈൻ ശാന്തിവനം വഴി കടന്നുപോകാനു‍ള്ള പദ്ധതി ആരംഭിച്ചത്. അന്നുമുതൽ ഈ വനത്തെ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് മീന. രണ്ടുവർഷം മുമ്പ് ഹൈകോടതിയെ സമീപിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരജി തള്ളി ഉത്തരവും വന്നു. ഉത്തരവ് കൈപ്പറ്റും മുമ്പേ കെ.എസ്.ഇ.ബി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് മീന പറയുന്നു.
ഇതെ തുടർന്ന്​ വനത്തിനകത്തെ ചില മരങ്ങൾ വെട്ടുകയും മൂന്നുതവണ പൈലിങ് നടത്തുകയും ചെയ്തിട്ടുണ്ട്. ഏറെ വലുതും പ‍ഴക്കം ചെന്നതുമായ പൈൻമരമുൾെപ്പടെ മുറിച്ചുമാറ്റി. ദിവസങ്ങൾക്കുമുമ്പ് െജ.സി.ബി ഉപയോഗിച്ച് നടത്തിയ നിർമാണ പ്രവർത്തനത്തിലൂടെ നിരവധി ചെറുവൃക്ഷങ്ങളും അടിക്കാടുകളും ഇല്ലാതായി. 48 വൃക്ഷങ്ങൾ വെട്ടേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്. എന്നാൽ അതിൽ കൂടുതൽ വനങ്ങളും അടിക്കാടും നഷ്​ടപ്പെടുമെന്ന ആശങ്കയിലാണ്​ ശാന്തിവനം സമരസമിതി.

മീനയുടെ പിതാവും പ്രകൃതിസ്നേഹിയുമായ അന്തരിച്ച രവീന്ദ്രനാഥ്, അദ്ദേഹത്തിൻെറ സുഹൃത്തുക്കളായ ഡോ. സതീഷ്‌കുമാർ, ജോൺസി ജേക്കബ് തുടങ്ങിയവരാണ് ഈ ജൈവവൈവിധ്യ മേഖലക്ക് ശാന്തിവനം എന്ന പേരിട്ട് സംരക്ഷിച്ചത്. മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് കുളങ്ങളും ഒരു കുടുംബക്ഷേത്രവും ശാന്തിവനത്തിലുണ്ട്. വനത്തിൻെറ ഒരു കോണിൽ മീനയും മകൾ ഉത്തരയും താമസിക്കുന്ന വീടുമുണ്ട്.

Tags:    
News Summary - Santhivanam; Protest against KSEB- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.