ശാന്തൻപാറ (ഇടുക്കി): പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിെൻറ മൃതദേഹം കുഴിച്ചുമൂ ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് മുംബൈയിൽ ചികിത്സയിലായ ിരുന്ന ഇയാളുടെ ഭാര്യ ലിജിയുടെ (29) അറസ്റ്റ് പനവേൽ പൊലീസ് രേഖപ്പെടുത്തി. ഒപ്പം വിഷം കഴിച്ച് മുംബൈ ജെ.ജെ ആശുപത്രിയിൽ ചികിത്സയിലുള്ള മുഖ്യപ്രതി ഫാം ഹൗസ് മാനേജർ വസീമിെൻറ (32) അറസ്റ്റും ഉടനുണ്ടാകും. റിജോഷിെന കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഇവർ റിജോഷിെൻറ മകൾ രണ്ടര വയസ്സുകാരി ജൊവാനയെ കൊലപ്പെടുത്തിയതിനാണ് മുംബൈയിൽ കേസ്.
വിഷം നൽകിയാണ് ഇവർ ജോവനായെ കൊലപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ലിജിയെ റിമാൻഡ് ചെയ്തു. വസീംകൂടി അറസ്റ്റിലായശേഷം ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് റിജോഷിെൻറ കൊലപാതകത്തിൽ തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം.
റിജോഷിനെ കൊലപ്പെടുത്തി ഫാം ഹൗസിനോട് ചേർന്ന് പ്രതികൾ കുഴിച്ചിട്ടെന്നാണ് ശാന്തൻപാറ പൊലീസ് ചാർജ് ചെയ്ത കേസ്. ഒരുമാസം മുമ്പാണ് സംഭവം. പൊലീസ് അന്വേഷണം ശക്തമായതോടെ വസീമും ലിജിയും ജൊവാനയെയും കൂട്ടി ഒളിവിൽ പോവുകയായിരുന്നു. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ജൊവാനയെ കൊലപ്പെടുത്തി ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.