പത്തനാപുരം: എല്‍.പി വിഭാഗം മാത്രമുള്ള സ്കൂളുകളിലും സംസ്കൃതപഠനം ആരംഭിക്കണമെന്ന് ബാലാവകാശ കമീഷെൻറ ഉത്തരവ്. കൊല്ലം എഴുകോണ്‍ സ്വദേശി പി.ജി. അജിത് പ്രസാദിെൻറ മകൾ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി സമീക്ഷ നല്കിയ ഹരജിയിലാണ് കമീഷെൻറ നിര്‍ദേശം. യു.പി ഇല്ലാത്ത എല്‍.പി സ്കൂളിലെ വിദ്യാര്‍ഥി ആയിരിക്കെ സംസ്കൃതം പഠിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതിനല്‍കിയത്.
ഇത്തരം സ്കൂളുകളിലും സംസ്കൃതപഠനം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടാകണമെന്നാണ് ബാലാവകാശ കമീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. 2012ലാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതപഠനം ആരംഭിച്ചത്. എന്നാല്‍ യു.പി വിഭാഗവുമുള്ള എല്‍.പി സ്കൂളുകളില്‍ മാത്രമാണ് നിലവില്‍ സംസ്കൃത ഭാഷാ പഠനം ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നുള്ളൂ.
ബാലാവകാശ കമീഷൻ ഉത്തരവിലൂടെ സ്വതന്ത്ര എല്‍.പി സ്കൂളുകളില്‍ കൂടി സംസ്കൃത പഠനം ആരംഭിക്കാനുമെന്നാണ് പ്രതീക്ഷ. ഒന്നാം ക്ലാസ് മുതൽ സംസ്കൃത പഠനം ആരംഭിക്കുകയും ഇതിനായി പാഠപുസ്തകം, അധ്യാപക സഹായി, ചോദ്യപേപ്പറുകള്‍, അധ്യാപക പരിശീലനപരിപാടി എന്നിവ നടത്തിവരുന്നുണ്ട്. എന്നാല്‍ തസ്തിക നിര്‍ണയത്തില്‍ എല്‍.പി ക്ലാസുകളിലെ സംസ്കൃതപഠനം ഇതുവരെ പരിഗണിച്ചിട്ടില്ല. അതിനാല്‍തന്നെ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരില്ല. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ സംസ്കൃത ഭാഷ പഠനം നിലവില്‍വന്നാല്‍ 40 പീരിയഡുകള്‍ ഒരധ്യാപകന് തന്നെ പഠിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.